വിഎസ്സിന് അധികാരത്തോടുള്ള ആര്‍ത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: പ്രത്യേക തസ്തിക സൃഷ്ടിച്ച് വിഎസ് അച്യുതാനന്ദന് നല്‍കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വിഎസ്സിന് അധികാരത്തോടുള്ള ആര്‍ത്തിയാണ് തസ്തിക സൃഷ്ടിക്കാന്‍ ഇടയാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് പുതിയ തസ്തികപോലും സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടയിലാണ് തൊണ്ണൂറു വയസു കഴിഞ്ഞ അച്യുതാനന്ദനെ മെരുക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത്. ഇത് അപലപനീയമാണെന്നും ഡീന്‍ കുറ്റപ്പെടുത്തി.

അധികാരത്തോടുള്ള ആര്‍ത്തിയാണ് അച്യുതാനന്ദനെ ബാധിച്ചിരിക്കുന്നത്. ധാര്‍മിതയുടെ രാഷ്ട്രീയ അദ്ദേഹത്തിനില്ലാതായിരിക്കുന്നു. പൊതു ഖജനാവു കൊള്ളയടിച്ചു തസ്തികയുണ്ടാക്കുന്നത് സിപിഎമ്മിലെ തമ്മിലടി ഇല്ലാതാക്കാനാണ്. സര്‍ക്കാര്‍ നടപടിയില്‍ ഡിവൈഎഫ്‌ഐ അഭിപ്രായം പറയണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
നേരത്തെ വിഷയം നിയമസഭയിലും പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്ന തസ്തിക ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. വിഎസ്സിനെ ഭരണ പരിഷ്‌കാര ചെയര്‍മാന്‍ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.












Click it and Unblock the Notifications