കോണ്‍ഗ്രസ്- ഗണേഷ്കുമാര് സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍
കൊല്ലം: കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ഗണേഷ്കുമാര് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. ഗണേഷ്കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനാപുരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ ബിജെപി ജില്ല നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കെബി ഗണേഷ്കുമാര് എംല്‍എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നയത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. പിന്നാലെ ചവറയില്‍ എംഎല്‍എയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്കുമാറിന്റെ പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു.

കല്ലെറിഞ്ഞ 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചവറ പൊലിസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി.
ഗണേഷ്കുമാറിനെതിരെ പത്താനാപുരം കോക്കാട്ട് വെള്ളിയാഴ്ച്ച പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും എംഎല്‍എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാവിലെ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ലാത്തിചാര്‍ജില്‍ 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പിക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തര്‍ പുനലൂര്‍- മൂവാറ്റുപുഴ പാത ഉപരോധിച്ചു.
വൈകിട്ട് ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്തിന് സമാപത്തുവെചാചമ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് കല്ലെറിഞ്ഞത്. ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ എംഎല്‍എയെ പിന്തുടര്ന്നിരുന്ന സംഘം കല്ലെറിഞ്ഞവരെ മര്‍ദിച്ചു. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ളവരാണ് ആക്രമിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
വെള്ളിയാഴ്ച്ച എംഎല്‍എക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഇവരെ മര്‍ദിച്ച പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയും കുന്നിക്കോട് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്. കേരള കോണ്‍ഗ്രസ് (ബി) ജില്ല കമ്മിറ്റി ഇന്ന് 11ന് വൈകിട്ട് കൊട്ടാരക്കര ഭവനിലേക്ക് മാര്‍ച്ച് നടത്തും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications