കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്‌- ഗണേഷ്‌കുമാര്‍ സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍

Google Oneindia Malayalam News

കൊല്ലം: കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിന്‌ പിന്നാലെ ഗണേഷ്‌കുമാര്‍ എംഎല്‍എയും യൂത്ത്‌ കോണ്‍ഗ്രസും തുറന്ന പോരിലേക്ക്‌. ഗണേഷ്‌കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.പത്തനാപുരം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. വിഷയത്തില്‍ ബിജെപി ജില്ല നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെബി ഗണേഷ്‌കുമാര്‍ എംല്‍എയുടെ വസതിയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നയത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പൊലീസ്‌ ലാത്തി വീശിയിരുന്നു. പിന്നാലെ ചവറയില്‍ എംഎല്‍എയുടെ വാഹനത്തിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു.

ganeshkumar

കല്ലെറിഞ്ഞ 5 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലിസ്‌ സ്റ്റേഷനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ്‌ ലാത്തി വീശി.
ഗണേഷ്‌കുമാറിനെതിരെ പത്താനാപുരം കോക്കാട്ട്‌ വെള്ളിയാഴ്‌ച്ച പ്രതിഷേധിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ മര്‍ദിച്ചവരെ അറസ്റ്റ്‌ ചെയ്യണമെന്നും എംഎല്‍എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട്‌ രാവിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്‍ഷമുണ്ടായത്‌. ലാത്തിചാര്‍ജില്‍ 5 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്‌പിക്കും ബൈക്ക്‌ യാത്രക്കാരനും പരിക്കേറ്റു. തുടര്‍ന്ന്‌ പ്രവര്‍ത്തര്‍ പുനലൂര്‍- മൂവാറ്റുപുഴ പാത ഉപരോധിച്ചു.

കോണ്‍ഗ്രസ്‌- ഗണേഷ്‌കുമാര്‍ സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍കോണ്‍ഗ്രസ്‌- ഗണേഷ്‌കുമാര്‍ സംഘര്‍ഷം കനക്കുന്നു; പത്തനാപുരത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍

വൈകിട്ട്‌ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്തിന്‌ സമാപത്തുവെചാചമ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വാഹനത്തിന്‌ കല്ലെറിഞ്ഞത്‌. ചില്ലുകള്‍ തകര്‍ന്നു. മറ്റൊരു വാഹനത്തില്‍ എംഎല്‍എയെ പിന്തുടര്‍ന്നിരുന്ന സംഘം കല്ലെറിഞ്ഞവരെ മര്‍ദിച്ചു. നടിയെ ആക്രമിച്ച കേസിലെ മാപ്പ്‌ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്‌ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രദീപ്‌ കോട്ടത്തലയുടെ നേതൃത്വത്തിലുള്ളവരാണ്‌ ആക്രമിച്ചതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു.

വെള്ളിയാഴ്‌ച്ച എംഎല്‍എക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെയും ഇവരെ മര്‍ദിച്ച പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയും കുന്നിക്കോട്‌ പൊലീസ്‌ കേസെടുത്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വീണ്ടും ഇതേ സംഘം പ്രതിഷേധക്കാര്‍ക്ക്‌ നേരെ കയ്യേറ്റം നടത്തിയത്‌. കേരള കോണ്‍ഗ്രസ്‌ (ബി) ജില്ല കമ്മിറ്റി ഇന്ന്‌ 11ന്‌ വൈകിട്ട്‌ കൊട്ടാരക്കര ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

ഉമ്മൻചാണ്ടിക്ക് പുതിയ പദവി? കോൺഗ്രസിൽ നിർണായക മാറ്റങ്ങൾ, ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിൽഉമ്മൻചാണ്ടിക്ക് പുതിയ പദവി? കോൺഗ്രസിൽ നിർണായക മാറ്റങ്ങൾ, ഉമ്മൻചാണ്ടിയും ചെന്നിത്തലയും ദില്ലിയിൽ

English summary
youth congress attack against kb ganesh kumar mla car; today congress hartal in pathanapuram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X