മുഖ്യമന്ത്രി നികൃഷ്ടനും ക്രൂരനുമെന്ന് സതീശന്, വിവേകം വൈകിയുദിച്ചാലും നല്ലതെന്ന് പിണറായി
കണ്ണൂര്‍/കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ നടത്തിയ തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്ടനുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ഇന്നലെ ക്രിമിനല്‍ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്. ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നു. നികൃഷ്ടനാണ് മുഖ്യമന്ത്രി. ക്രൂര മനസാണ് മുഖ്യമന്ത്രിയുടേത്,' സതീശന് പറഞ്ഞു. കേരളത്തിലേത് രാജഭരണമല്ല എന്നും സതീശന് ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് നവ കേരള സദസ് നടത്തുന്നത്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ മനഃപൂര്‍വമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ്ഐആറില്‍ എഴുതിയിരിക്കുന്നത് എന്നും ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയാനെങ്കിലും മുഖ്യമന്ത്രകി തയ്യാറാകണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവകേരള സദസ് ഇടതുമുന്നണിയുടെ പരിപാടിയാണ് എന്ന് മുന്നണി കണ്‍വീനറുടെ സര്‍ക്കുലറോടെ വ്യക്തമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും എന്നും സതീശന് പറഞ്ഞു.
'മുഖ്യമന്ത്രിയുടെ ട്രോളും തമാശയും മന്ത്രിസഭയില്‍ മതി. ജനങ്ങളുടെ നേരെ വേണ്ട. മുഖ്യമന്ത്രി അഹങ്കാരത്തിന്റെ കോടിയില്‍ നില്‍ക്കുകയാണ്. ഉളുപ്പില്ലാത്ത മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല,' പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് എല്‍ ഡി എഫും - യു ഡി എഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത് എന്നും അതില്‍ ബി ജെ പിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ന് പ്രതിഷേധവുമായി ആരും എത്തിയില്ല എന്നും യൂത്ത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിവേകം വൈകിയുദിച്ചാലും നല്ലകാര്യമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് ബഹിഷ്കരിക്കുക മാത്രമല്ല, തെരുവില്‍ നേരിടുമെന്നാണ് പറയുന്നത്. അതില്‍ നിന്ന് പിന്മാറണമെന്നാണ് ആവര്‍ത്തിച്ച് പറഞ്ഞത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'പ്രഖ്യാപനങ്ങള്‍ നിങ്ങള്‍ മനസിരുത്തി ഒന്ന് നോക്കണം. തെരുവില്‍ നേരിടുമെന്ന് പറയുന്നത് ആരെയാണ്. ഞങ്ങളെയല്ലല്ലോ, തെരുവില്‍ നേരിടേണ്ടത് പരിപാടിയില്‍ വരുന്ന ജനങ്ങളയല്ലേ. ജനലക്ഷങ്ങളെ തെരുവില്‍ നേരിടുമെന്നാണോ നിങ്ങള്‍ പറയുന്നത്?', പിണറായി വിജയന് ചോദിച്ചു. ഇന്ന് പകല്‍ ഇതിനെല്ലാം പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ടെങ്കില്‍ നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications