കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ് വാഴയ്ക്കന്‍, യൂത്ത് കോണ്‍ഗ്രസ് രഹസ്യ യോഗം പൊളിച്ചു!!

Google Oneindia Malayalam News

ഈരാറ്റുപ്പേട്ട: പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കങ്ങളുമായി ഇറങ്ങിയ ജോസഫ് വാഴയ്ക്കന് വലിയ തിരിച്ചടി. ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാവിന്റെ വീട്ടില്‍ ചര്‍ച്ചയ്ക്ക് എത്തിയ വാഴയ്ക്കനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. രഹസ്യ ചര്‍ച്ചകള്‍ക്കാണ് അദ്ദേഹമെത്തിയത്. ജോസഫ് വാഴയ്ക്കന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് പിസി ജോര്‍ജിന്റെ മുന്നണിപ്രവേശനം തന്നെയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തെ തടയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരും വാഴയ്ക്കനും തമ്മില്‍ വാക്കേറ്റമായി. കഴിഞ്ഞ ദിവസം വൈകീട്ട് ഈരാറ്റുപ്പേട്ട നടയ്ക്കലിലായിരുന്നു സംഭവം നടന്നത്.

1

കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ പ്രബല നേതാവായ നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. വാഴയ്ക്കന്‍ രഹസ്യമായി എത്തിയത് പിസിയുടെ കാര്യം സംസാരിക്കാന്‍ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഫിലിപ് ജോസഫ്, ബിജു പുന്നത്താനം തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു. യോഗശേഷം ജോസഫ് വാഴയ്ക്കന്‍ സഞ്ചരിച്ച് കാര്‍ നടയ്ക്കലിലേക്ക് വരും വഴിയാണ് തടഞ്ഞത്. ഇതോടെ കാറില്‍ നിന്നിറങ്ങിയ വാഴയ്ക്കനും അഞ്ചോളം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ കൈയ്യാങ്കളിയിലേക്ക് വരെയെത്തി. ഈ സമയം ബിജു പുന്നത്താനവും കാറിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയാണ് യുഡിഎഫിന് വീണ്ടും പ്രതീക്ഷ നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപക്ഷം കേരളത്തിലെ ഒരു പ്രമുഖ മുന്നണിയുടെ ഭാഗമായി മാറുമെന്നാണ് പിസി ജോര്‍ജ് പ്രതികരിച്ചത്. ജോസ് പക്ഷം യുഡിഎഫ് വിട്ടതോടെ കളം മാറാന്‍ പിസിയും കാത്തിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനപക്ഷത്തെ യുഡിഎില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പിസി ജോര്‍ജുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്തെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് യുഡിഎഫിന്റെ ഭാഗമാകാനാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.

പിജെ ജോസഫിന്റെ പാര്‍ട്ടിയുമായി ലയിച്ച് യുഡിഎഫില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തിലുള്ള ലയനസാധ്യത പിസി ജോര്‍ജ് തള്ളിക്കളഞ്ഞിട്ടുണ്ട്. ജനപക്ഷം സ്വതന്ത്ര പാര്‍ട്ടിയാണെന്ന് പിസി പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ ജയിച്ച് കയറിയ നേതാവാണ് പിസി ജോര്‍ജ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ ശക്തമായ വേരോട്ടം പിസിക്കുണ്ട്. അതുകൊണ്ട് കൂടിയാണ് യുഡിഎഫ് അദ്ദേഹത്തെ മുന്നണിയിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്. കോണ്‍ഗ്രസ് യൂത്ത് ടീം പിസി എങ്ങോട്ട് വേണമെങ്കിലും ചായുന്ന നേതാവാണെന്ന് ആരോപിക്കുന്നുണ്ട്. അതാണ് തടസ്സമായി നില്‍ക്കുന്നത്.

English summary
youth congress blocks joseph vazhakan says he try to inclued pc george in udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X