കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റിലും ബിനീഷ് കോടിയേരിയ്ക്ക് അടി? കെസിഎയില്‍ നിന്ന് പുറത്താക്കണമെന്ന്; ഇപ്പോള്‍ നടപടിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം/കണ്ണൂര്‍: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.

ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്

 'ഞങ്ങൾ സഖാക്കൾ.. ചേർത്തുപിടിക്കുക തന്നെ ചെയ്യും',; ബിനീഷിനെ പിന്തുണച്ച് ഐപി ബിനു 'ഞങ്ങൾ സഖാക്കൾ.. ചേർത്തുപിടിക്കുക തന്നെ ചെയ്യും',; ബിനീഷിനെ പിന്തുണച്ച് ഐപി ബിനു

എന്നാല്‍ ബിനീഷിനെ തത്കാലം പുറത്താക്കില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ബിനീഷിനെതിരെ കേസ് എടുത്തതുകൊണ്ട് മാത്രം പുറക്കാന്‍ സാധിക്കില്ലെന്നാണ് വിശദീകരണം. വിശദാംശങ്ങള്‍...

കെസിഎ അംഗം

കെസിഎ അംഗം

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് ബിനീഷ് കോടിയേരി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധിയാണ്. കേസ് എടുത്ത സാഹചര്യത്തില്‍ ബിനീഷിനെ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് പുറത്താക്കണം എന്നാണ് ആവശ്യം.

അപമാനകരം

അപമാനകരം

ലഹരി കേസില്‍ അറസ്റ്റിലായ ഒരാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമായിരിക്കുന്നത് അപമാനകരമാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അഭിപ്രായപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് ക്രിക്കറ്റ് അസോസിയേഷന് കത്ത് നല്‍കുകയും ചെയ്തു.

തത്കാലം ആശ്വാസം

തത്കാലം ആശ്വാസം

എന്തായാലും ബിനീഷിനെ ഇപ്പോള്‍ പുറത്താക്കുന്നില്ല എന്നാണ് കെസിഎ വ്യക്തമാക്കിയിരിക്കുന്നത്. കേസ് എടുത്തു എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അസോസിയേഷനില്‍ നിന്ന് പുറത്താക്കാന്‍ ആവില്ല. സുപ്രീം കോടതി തീരുമാനിച്ച ബൈലോ പ്രകാരമാണ് കെസിഎ പ്രവര്‍ത്തിക്കുന്നത് എന്നാണ് സെക്രട്ടറിയുടെ വിശദീകരണം.

സിസിഎല്‍ താരം

സിസിഎല്‍ താരം

സിനിമ നടന്‍ കൂടിയായ ബിനീഷ് കോടിയേരി ക്രിക്കറ്റ് കളിക്കാറുണ്ട്. സിനിമ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിലെ അംഗമായിരുന്നു ബിനീഷ്. എന്നാല്‍ ഇതുകൊണ്ടാണോ ബിനീഷിന് കെസിഎ അംഗത്വം ലഭിച്ചത് എന്നത് വ്യക്തമല്ല.

മയക്കുമരുന്ന് കേസ് അല്ല

മയക്കുമരുന്ന് കേസ് അല്ല

മയക്കുമരുന്ന് കേസില്‍ അല്ല ബിനീഷ് കോടിയേരിയെ ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ്. മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബിനീഷിനെ ചോദ്യം ചെയ്തത്.

അന്വേഷണം സിനിമ മേഖലയിലേക്കും

അന്വേഷണം സിനിമ മേഖലയിലേക്കും

അനൂപ് മുഹമ്മദിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബിനീഷ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് വിശ്വാസ്യയോഗ്യമല്ലെന്നാണ് ഇഡിയുടെ നിലപാട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില സിനിമ താരങ്ങളിലേക്കും അന്വേഷണം നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനൂപിന്റെ ബോസ്

അനൂപിന്റെ ബോസ്

കേരളത്തിലിരുന്ന അനൂപ് മുഹമ്മദിന്റെ ബിസിനസ്സുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷ് ആണ് എന്നാണ് ഇഡിയുടെ വാദം. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് മൊഴി നല്‍കിയതായും ഇഡി പറയുന്നു. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കേണ്ട കാലമാണിത്; കുറിപ്പുമായി എ സുരേഷ്പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കേണ്ട കാലമാണിത്; കുറിപ്പുമായി എ സുരേഷ്

English summary
Youth Congress demands to ecpel Bineesh Kodiyeri from Kerala Cricket Association, but association denies the demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X