Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനില്ലാ നേരത്ത് പിഴച്ച് പെറ്റൊരു സന്തതിയേ! അശ്ലീല മുദ്രാവാക്യങ്ങളുമായി യൂത്തന്മാർ

ഇടുക്കി: രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകളിലും മറ്റും അതിര് കടന്ന മുദ്രാവാക്യം വിളികള്‍ പലപ്പോഴും പതിവാണ്. സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. എതിരാളികളെ വെട്ടിനുറുക്കുമെന്നും മ്റ്റുമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഏറെയുണ്ടാകാറുണ്ട്.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ന്നത് കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യം വിളികളാണ്. എസ്എഫ്‌ഐക്കും വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാളായ അഞ്ജന ശിവദാസ് എന്നിവര്‍ക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ അശ്ലീല മുദ്രാവാക്യം വിളിയുടെ വീഡിയോ വൈറലാവുകയാണ്.

കോളേജിലെ റാഗിങ്

കോളേജിലെ റാഗിങ്

ഇടുക്കി വണ്ടിപ്പെരിയാറിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗിങ് നടത്തിയതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയും ചെയ്തു. റാഗിങ്ങ് വാര്‍ത്തകളെ കോളേജ് പ്രിന്‍സിപ്പല്‍ അഞ്ജന ശിവദാസന്‍ നിഷേധിക്കുകയുണ്ടായി.

തെറിവിളി ജാഥ

തെറിവിളി ജാഥ

ടിസി സമയത്ത് ഹാജരാക്കാത്തത് മൂലം പെണ്‍കുട്ടിയെ പുറത്താക്കിയതാണ് എന്നാണ് അധികൃതരുടെ വാദം. കോളേജ് പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐക്ക് ചൂട്ട് പിടിക്കുന്നു എന്നാരോപിച്ചാണ് ഒരു പറ്റം യൂത്ത് കോണ്‍ഗ്രസുകാര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. അന്‍പതോളം പേര്‍ പങ്കെടുത്ത ജാഥയില്‍ ഉയര്‍ന്ന് മുഴുവന്‍ കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ ആയിരുന്നു.

നിന്നെ ഞങ്ങളെടുത്തോളാം

നിന്നെ ഞങ്ങളെടുത്തോളാം

അഞ്ജന മോളേ ചെറ്റപ്പട്ടീ, എസ്എഫ്‌ഐയുടെ ചൂടുംപറ്റി ഞങ്ങളുടെ നേരെ പോരിന് വന്നാല്‍, അഞ്ജന മോളേ മൂരാച്ചീ, നിന്നെ ഞങ്ങളെടുത്തോളാം എന്ന തരത്തിലാണ് മുദ്രാവാക്യം വിളിയുടെ പോക്ക്. ഇത് താക്കീത് ആണന്നെും പോരിന് വാടീ നേരെ വാടീ എന്നിങ്ങനെ വെല്ലുവിളികളും ഭീഷണികളും ഒപ്പമുണ്ട്.

നേരെ വാടാ പോരിന് വാടാ

നേരെ വാടാ പോരിന് വാടാ

കാലം മാറി ഭരണം മാറുമ്പോള്‍ തങ്ങള്‍ തേച്ചൊട്ടിക്കും എന്നുള്ള മുന്നറിയിപ്പുകളുമുണ്ട്. അച്ഛനില്ലാ നേരത്ത് പിഴച്ച് പെറ്റൊരു സന്തതിയേ, എസ്എഫ്‌ഐയുടെ ചെറ്റകളേ, ആണാണെങ്കില്‍ നേരെ വാ, നേരെ വാടാ പോരിന് വാടാ എന്നിങ്ങനെ പോകുന്നു പുരോഗമന യൂത്തന്മാരുടെ വൃത്തികെട്ട പ്രയോഗങ്ങള്‍ അടങ്ങിയ മുദ്രാവാക്യം വിളികള്‍. അതിനിടെ പോലീസിനും തെറിവിളികളുണ്ട്.

കുട്ടിയെക്കൊണ്ടും തെറിവിളി

കുട്ടിയെക്കൊണ്ടും തെറിവിളി

സംസ്‌കാരം പുറത്തറിയിച്ച യൂത്ത് കോണ്‍ഗ്രസിന്റെ മുദ്രാവാക്യം വിളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ മുദ്രാവാക്യം വിളിയുടെ പേരില്‍ കോണ്‍ഗ്രസിന്‌റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്യുവും പുലിവാല്‍ പിടിച്ചിരുന്നു. കെഎസ്യു കൊച്ചുകുട്ടിയെ കൊണ്ടാണ് ഡിവൈഎഫ്‌ഐക്കെതിരെ തെറിവിളിപ്പിച്ച് പ്രതിഷേധ ജാഥ നടത്തിയത്. ഈ വീഡിയോയും വൈറലായിരുന്നു.

വീഡിയോ കാണാം

യൂത്ത് കോൺഗ്രസ് ജാഥയുടെ വീഡിയോ കാണാം

കെഎസ്യു ജാഥ

കുട്ടിയെ ഉപയോഗിച്ച് തെറിവിളിക്കുന്ന കെഎസ്യു ജാഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+