India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച സംഭവത്തെ അപലപിച്ച് ഡിവൈഎഫ്‌ഐ. വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയത് ഭീകര പ്രവര്‍ത്തനമാണെന്നും ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തലാണെന്നും ഡിവൈഎഫ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ലീഗ്-ബിജെപി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങള്‍ ഇന്ന് അതിന്റെ സര്‍വ്വ സീമയും ലംഘിച്ചിരിക്കുകയാണ്. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രിക്കും ഘഉഎ കണ്‍വീനര്‍ക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണെന്ന് അവര്‍ പറയുന്നു.

 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ

കെ സുധാകരന്‍ ആര്‍എസ്എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനില്‍ വച്ച് മുന്‍പ് സഖാവ് പിണറായിയെ വധിക്കാന്‍ ശ്രമിച്ചത്. ആ വധശ്രമത്തിന്റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന സഖാവ് ഇപി ജയരാജന്‍. സുധാകരന്‍ അതേ രണ്ട് പേരെ പുതിയ ഗൂണ്ടകളെ അയച്ചു വിമാനത്തിനകത്ത് വച്ച് നേരിടാന്‍ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകര പ്രവര്‍ത്തനമാണ്. വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവര്‍ത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്‌നമായാണ് കാണുന്നതെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത യാത്രാ ബാന്‍ അടക്കം എവിയേഷന്‍ വകുപ്പ് നല്‍കുന്നത്. മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ക്കും നേരെ വിമാനത്തില്‍ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയും കേന്ദ്ര സര്‍ക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ക്രിമിനല്‍ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവര്‍ത്തനം കണ്ടു നില്‍ക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

അതേസമയം എഎ റഹീമും സംഭവത്തെ അപലപിച്ചു. കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ അതിരുകടക്കുന്നു. ഇന്ന് വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ്സ് അക്രമം അത്യന്തം അപലപനീയമാണെന്ന് റഹീം പറയുന്ന.ു സാമാന്യ മര്യാദയുടെ എല്ലാ പരിധിയും കടന്ന് യൂത്ത് കോണ്‍ഗ്രസ്സ് അക്രമിസംഘം അഴിഞ്ഞാടുകയാണ്. ഡിവൈഎഫ്‌ഐ പുലര്‍ത്തുന്ന സംയമനം ദൗര്‍ബല്യമായി കാണരുത്.
ഒരടിസ്ഥാനവുമില്ലാത്ത ദുര്‍ബലമായ വാദമുയര്‍ത്തിയാണ് സമരം എന്നപേരില്‍ ഈ അക്രമം നടത്തുന്നത്. എന്തിനാണ് സമരമെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകണമെന്നും റഹീം എഫ്ബി പോസ്റ്റില്‍ കുറിച്ചു.

ഒരു കാരണവുമില്ലാതെ നടത്തുന്ന ഈ ക്രിമിനല്‍ പ്രവര്‍ത്തനം കണ്ട് കാഴ്ചക്കാരായി ഞങ്ങള്‍ മാറി നില്‍ക്കില്ല. കേരളം ഒന്നാകെ ഈ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണം. തൃക്കാക്കര ഫലം കോണ്‍ഗ്രസ്സിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. എന്തും ചെയ്യാനുള്ള ലൈസന്‍സ് തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞതായി കോണ്‍ഗ്രസ്സുകാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അഴിച്ചുവിട്ട അക്രമിസംഘത്തെ തിരിച്ചു വിളിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകണം. ഒരു ക്രിമിനല്‍ സംഘവും തൊടാന്‍ പോകുന്നില്ല സഖാവ് പിണറായിയെ എന്നും റഹീം കുറിച്ചു.

ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്‍'ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്‍'

English summary
youth congress done a terror activity, dyfi on youth congress protest against cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X