ഗണേഷന്റെ കോട്ടയിലും കോണ്‍ഗ്രസ് കയറി; ദേശീയ നേതാവിന്റെ വാര്‍ഡ് തോറ്റു, കടുത്ത വിമര്‍ശനം
കൊല്ലം: കൊട്ടാരക്കര നഗരസഭയില്‍ കോണ്‍ഗ്രസ് തോറ്റതില്‍ കടുത്ത വിമര്‍ശനം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ രംഗത്തുവന്നത്. ഇഷ്ടക്കാര്‍ക്ക് മാത്രം സീറ്റ് നല്‍കി, സിപിഎമ്മുമായി ഒത്തുകളിച്ചു, പഴഞ്ചന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കറും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അജു ജോര്‍ജും ഉന്നയിച്ചിരിക്കുന്നത്.
യുഡിഎഫ് തരംഗം സംസ്ഥാനത്ത് ഉടനീളം ഉണ്ടായപ്പോഴും കൊട്ടാരക്കര നഗരസഭയില്‍ സീറ്റ് കുറയുകയാണ് ചെയ്തത്. കൊടിക്കുന്നിലും കൂടെയുള്ളവരുമാണ് ഇവിടെ പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നു അവര്‍ ചൂണ്ടിക്കാട്ടി. ഗണേഷ് കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടത്തിരിക്കെയാണ് കൊട്ടാരക്കരയിലെ തോല്‍വി. ഫേസ്ബുക്ക് കുറിപ്പ് എഴുതിയവര്‍ക്കെതിരെ നടപടി വരുമെന്ന് കൊടിക്കുന്നില്‍ സുരേഷും കെസി വേണുഗോപാലും സൂചിപ്പിച്ചു.

അന്‍വല്‍ സുല്‍ഫിക്കറിന്റെ വാക്കുകള്‍: കേരളം മുഴുവൻ യു.ഡി.ഫ് തരംഗം...
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിന് വലിയ മേൽക്കയ്...
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ UDF തകർച്ച സമ്പൂർണം..
എന്തായിരിക്കും കാരണം.. ആലോചിച്ചു തല പുകയ്ക്കാൻ ഒന്നും നിക്കണ്ട..
ജനങ്ങൾക്ക് വേണ്ടാത്ത ഒരു ദേശീയ നേതാവും പാർട്ടിയെ നശിപ്പിക്കുന്ന ദേശീയ നേതാവിന്റെ ശിങ്കിടികളും...
തങ്ങൾക്കു താല്പര്യം ഇല്ലാത്തവരെ ജയിക്കും എന്നുറപ്പുണ്ടെങ്കിൽ ഏതറ്റം വരെയും പോയി വെട്ടുക എന്നത് കാലങ്ങൾ ആയി ഇവർ നടപ്പാക്കുന്ന നയം ആണ്.. മാവേലിക്കര ലോകസഭയിൽ ഞാൻ അല്ലാതെ ആരും വേണ്ട..
കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ട്ടപെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി.. നിലവിൽ ഉള്ളവർ പാർട്ടിയോടുള്ള കൂറ് കൊണ്ട് തുടരുന്നു എന്ന് മാത്രം.. ജില്ലയിൽ കൊല്ലം കോർപറേഷൻ ഭരണം ചരിത്രം സൃഷ്ടിച്ചു.
കൈയിലിരുന്ന കൊല്ലം ജില്ല പഞ്ചായത്ത് കലയപുരം ഡിവിഷൻ സീറ്റ് പോലും ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണം നഷ്ടപ്പെട്ടു....
പാർട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ചു സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാർട്ടിക്കൊ ജനങ്ങൾക്കോ ആവശ്യമില്ല..
ഈ ദേശീയ നേതാവിനെയും പി.എ യെ യെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടി ഓടിച്ചാൽ മാത്രമേ നിയസഭ തിരഞ്ഞെടുപ്പിൽ നേരിയ പ്രതീക്ഷ എങ്കിലും വെച്ചു പുലർത്തിയിട്ട് കാര്യമുള്ളൂ..
സി.പി.എം നെ സുഖിപ്പിച്ചു ലോകസഭ ജയിക്കും.. പകരം നിയമസഭയും പഞ്ചായത്തും അവർക്ക് വിക്കും...
ഏറ്റവും ശ്രെദ്ദേയം ദേശീയ നേതാവിന്റെ വാർഡ് പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല
ഗണേഷന്റെ കോട്ടയെന്നു സ്വയം വിശേഷിപ്പിക്കുന്ന പത്തനാപുരത്ത് 8 ഇൽ 6 പഞ്ചായത്തും 2 ബ്ലോക്ക് പഞ്ചായത്തും ജ്യോതികുമാർ ചാമക്കാല പണി എടുത്തു തിരിച്ചു പിടിച്ചു..
പ്രിയപ്പെട്ട നേതൃത്വം കൊട്ടാരക്കരയിൽ ഇടപെടണം.. ഞങ്ങൾക്ക് ഈ പാർട്ടി വേണം.. അത് നിലനിൽക്കണമെങ്കിൽ ഒരു മാറ്റം അത് അനിവാര്യം ആണ്...
ദേശീയ നേതാവും തന്റെ പി.എ യും പാർട്ടിയെ വിറ്റു തുലച്ചു...?
നേതൃത്വമേ കണ്ണു തുറക്കു...
അജു വര്‍ഗീസിന്റെ കുറിപ്പ്: കേരളം മുഴുവൻ യുഡിഎഫ് തരംഗം....
ഇ തരംഗത്തിലും യുഡിഎഫ്
കൊട്ടാരക്കരയിൽ സീറ്റെണ്ണത്തിൽ 8 ൽ നിന്ന് 7ലേക്ക് താഴ്‌ന്നു.
സ്ഥാനാർത്ഥികളെ കുറ്റം പറഞ്ഞ് തടിതപ്പാതെ.... നേതൃത്വം ചമഞവർ സ്വയം രാജിവെച്ച് കോൺഗ്രസിനെ സഹായിക്കണം.
ഇവർ കോൺഗ്രസിനെയല്ല സഹായിക്കുന്നത്.
ഇവർ കൊട്ടാരക്കരയിൽ കോൺഗ്രസിൻ്റെ അടിവേര് അറക്കുകയാണ്.
കാലഹരണപ്പെട്ട ഇലക്ഷൻ തന്ത്രങ്ങളും, സ്തുതിപാടനങ്ങൾക്ക് കിട്ടിയ സ്ഥാനമാനങ്ങളും, പൊതുജന സമ്മിതി ഇല്ലാത്ത നേതൃത്വവും, സംഘടനാ പാരമ്പര്യമൊ, പ്രവർത്തനശൈലിയെക്കുറിച്ച് യാതൊരു ചുക്കും, ചുണ്ണാമ്പും അറിയാത്തവരും തുടങ്ങി എണീറ്റ് നടക്കാൻ കഴിയാത്തവരെ പോലും വച്ച് ഈ പാർട്ടിയെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്.
ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവ് പിടി മുറുക്കി ശിങ്കടികൾക്ക് *വഴങ്ങി* AമുതൽZവരെയുള്ള കാര്യങ്ങളിൽ ഇടപെട്ട് എല്ലാം നശിപ്പിക്കുകയാണ്.
ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നു.
ആർക്ക് വേണ്ടിയാണ് നിങ്ങളൊക്കെ നിലകൊള്ളുന്നത്...?
എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്...?
നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക....
പാർട്ടിയെ സ്വതന്ത്രമായി വിടുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications