• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്, സെന്‍റിമെന്‍റല്‍ അപ്രോച്ചൊക്കെ ഗംഭീരമായിട്ടുണ്ട്'

  • By Aami Madhu

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപോടിക്കെടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി കഴിഞ്ഞു. ആഷിഖ് അബുവും സംഘവും ഒരു രൂപ പോലും അടച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കാത്തത് സംബന്ധിച്ച് സംഘാടകര്‍ നല്‍കിയ വിശദീകരണത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.

'വിശദീകരണം നല്‍കാനുള്ള ബാധ്യത മമ്മൂക്കയ്ക്ക് ഉണ്ട്, എല്ലാ സിനിമ കലാകാരന്‍മാക്കും വലിയ അപമാനമാണിത്'

അതിനിടെ പരിപാടിയെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ്. ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബുവിനും സംഘത്തിനുമെതിരെ അദ്ദേഹം രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം

 പ്രോഗ്രാമിൽ പങ്കെടുത്തയാളാണ്

പ്രോഗ്രാമിൽ പങ്കെടുത്തയാളാണ്

പരിപാടിയിൽ പങ്കെടുക്കാത്തവരാണ് കണക്ക് ചോദിക്കുന്നത് എന്നിട്ടും ആശാൻ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ്.ഞാൻ കരുണ പ്രോഗ്രാമിൽ പങ്കെടുത്തയാളാണ്.5000 മുതൽ 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്.

 ഓഫ് ലൈൻ ടിക്കറ്റുകളും

ഓഫ് ലൈൻ ടിക്കറ്റുകളും

ഒരാൾക്ക് 1500 രൂപ വരുന്ന ടിക്കറ്റാണ് ഓൺലൈനായി ഞാൻ എടുത്തിരുന്നത്.ഓൺലൈനിന് പുറമേ ഓഫ് ലൈൻ ടിക്കറ്റുകളും അവിടെ വിറ്റിരുന്നു.രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗാലറികളിലടക്കം സൂചി കുത്താൻ പോലും ഇടമില്ലാത്ത വിധം ആളുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു.

 ഞഞ്ഞാ പിഞ്ഞാ പറയരുത്

ഞഞ്ഞാ പിഞ്ഞാ പറയരുത്

ഇരിക്കാൻ കുറേ പ്ലാസ്റ്റിക് കസേരകൾ നിരത്തിയെന്നതൊഴിച്ചാൽ കാണികൾക്കായി മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത്.പ്രളയദുരിതാശ്വാസത്തിന് വേണ്ടി നടത്തുന്ന സംഗീതപരിപാടി എന്ന് തന്നെയാണ് ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്.

 നൽകാതിരുന്നത്?

നൽകാതിരുന്നത്?

പരിപാടിയുടെ പ്രചരണാർത്ഥം പ്രചരിച്ച

താരങ്ങളുടെ വീഡിയോ സന്ദേശങ്ങളിലും അത് വ്യക്തമാക്കിയിരുന്നു.ടിക്കറ്റ് ഇനത്തിൽ കിട്ടുന്ന തുക മുഴുവൻ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചെങ്കിൽ പിന്നെ എന്ത് കൊണ്ടാണ് അത് നൽകാതിരുന്നത്?

 സൗജന്യമായി തന്നത്?

സൗജന്യമായി തന്നത്?

നിങ്ങളുടെ മ്യൂസിക് ഫൗണ്ടേഷൻ ഉണ്ടാക്കാൻ വേണ്ടിയാണോ സർക്കാർ സ്റ്റേഡിയം സൗജന്യമായി തന്നത്?ആയിനത്തിൽ സർക്കാരിന് സാമ്പത്തികനഷ്ടമുണ്ടാവുകയും ചെയ്തു.പിന്നെ CAA സമരത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് എഡിറ്റിങ് വൈകി എന്നൊക്കെയുള്ള സെന്റിമെന്റൽ അപ്രോച്ച് ഗംഭീരമായിട്ടുണ്ട്.

 നാട്ടിൽ നടന്നത്

നാട്ടിൽ നടന്നത്

ഈ സമരങ്ങൾക്കൊക്കെ ഇടയിൽ തന്നെയാണ് ഇതേ കലാകാരൻമാർ പിന്നണിയിൽ പ്രവർത്തിച്ച നിരവധി പ്രോഗ്രാമുകൾ നാട്ടിൽ നടന്നത്.കുറേ സിനിമകളുടെ എഡിറ്റിങ്ങും പ്രൊമോഷനും റിലീസിങ്ങും നടന്നത്.

 പൗരൻ എന്ന നിലയിൽ

പൗരൻ എന്ന നിലയിൽ

കരുണ പരിപാടിയിൽ ടിക്കറ്റെടുത്ത് പങ്കെടുത്ത,പ്രളയദുരിതാശ്വാസത്തിന് ആവും വിധം പ്രവർത്തിച്ച,മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പറ്റാവുന്ന തുക നൽകിയ,CAA NRC സമരങ്ങളിൽ സജീവമായി പങ്കെടുത്ത ...ഒരാളായത് കൊണ്ട് ചോദിക്കുകയാണെന്ന് കരുതരുത്.

ഈ നാട്ടിലെ ഒരു സാധാരണ പൗരൻ എന്ന നിലയിൽ തന്നെ ചോദിക്കുകയാണ്.

 എത്ര രൂപ വച്ച് ആർക്കൊക്കെ?

എത്ര രൂപ വച്ച് ആർക്കൊക്കെ?

1.എത്ര രൂപയ്ക്കുള്ള ടിക്കറ്റ് വിൽപന നടത്തി?

2. ഏതൊക്കെ ടിക്കറ്റ് എത്ര എണ്ണം വീതം വിറ്റു?

3. കലാകാരൻമാർക്കോ, ഓർക്കസ്ട്രാ ടീമിനോ

പേയ്മെന്റ് ഉണ്ടായിരുന്നോ?

4. ഉണ്ടെങ്കിൽ എത്ര രൂപ വച്ച് ആർക്കൊക്കെ?

 എന്ത് കൊണ്ട്?

എന്ത് കൊണ്ട്?

5.ആരൊക്കെ ഫ്ലൈറ്റ് ടിക്കറ്റ് സ്വീകരിച്ചു.?

6. നഗരസഭയ്ക്കോ സർക്കാരിലേക്കോ

വിനോദനികുതിയിനത്തിൽ പണമടച്ചിരുന്നോ?

ഉണ്ടെങ്കിൽ എത്ര?ഇല്ലെങ്കിൽ എന്ത് കൊണ്ട്?

7. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് എത്ര രൂപ കൊടുത്തു?എന്തെല്ലാം കാര്യങ്ങളാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ്

മാനേജ് ചെയ്തത്?

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Youth Congress leader against Ashiq Abu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X