കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഴെത്തട്ടില്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ജ്ജീവം; പുനസംഘടന വൈകുന്നതില്‍ പ്രതിഷേധിച്ച് നേതാവ് രാജി വെച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ പുനഃസംഘടന വൈകുന്നതില്‍ പ്രതിഷേധം രൂക്ഷമാവുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടനാ ആലപ്പുഴ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ദീപു എസ് ദേശീയ അധ്യക്ഷന് രാജി നല്‍കി. താഴെതട്ടില്‍ സംഘടന നിര്‍ജ്ജീവമാണെന്നും എത്രയും പെട്ടെന്ന് പുനുഃസംഘടന നടത്തണമെന്നും രാജിക്കത്തില്‍ ദേശീയ അധ്യക്ഷനോട് ദീപു ആവശ്യപ്പെട്ടു.

വാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ അമ്മവാളയാര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമെന്ന് ഇരകളുടെ അമ്മ

കേരളത്തിലെ കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസിലും അടിയന്തരമായി പുനസംഘടന നടത്തി സംഘടനയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് ദീപു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കോട്ടകൾ ആയ കോന്നിയു വട്ടിയൂർകാവും ഉണ്ടായ പരാജയത്തെ പറ്റി പാർട്ടി നേതൃത്വം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deepu

വർഷങ്ങളായി പുനസംഘടന നടക്കാത്ത കോൺഗ്രസ്സിനും യൂത്ത് കോൺഗ്രസ്സിനും പുതിയ നേതൃത്വം ഉണ്ടാകണം കോൺഗ്രസിന്റെ ജംബോ കമ്മറ്റികൾ പിരിച്ചുവിട്ട് പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ ഗ്രൂപ്പുകൾക്ക് അതീതമായി കഴിവും പ്രവർത്തനവും മാനദണ്ഡമാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണം.

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്‍റെ കുടുംബംഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; സംഘാടകരുടെ വാദം തെറ്റെന്ന് അഫീലിന്‍റെ കുടുംബം

ഇനിയെങ്കിലും സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ ജാതി മത മേലധ്യക്ഷന്മാരുടെ അഭിപ്രായം കേൾക്കാതെ പ്രവർത്തകരുടെ അഭിപ്രായത്തിന് വില കൽപിക്കണം തിരഞ്ഞെടുപ്പ് വരുമ്പോൾ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാതെ ആർജ്ജവത്തോടെ തീരുമാനങ്ങളെടുക്കാൻ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Youth Congress leader Deepu resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X