Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതു തന്നെയല്ലേ വെള്ളാപ്പള്ളിയും വിളമ്പിയത്; മലപ്പുറത്തോട് ചേര്‍ന്നു കിടന്നാല്‍ എന്താ എന്ന് ജിന്റോ ജോണ്‍

മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിച്ച പി സരിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. ലീഗിന് കൊടുക്കുന്ന വോട്ട് ആര്‍എസ്എസിന് നല്‍കുന്നതിന് തുല്യമാണ് എന്നായിരുന്നു സരിന്റെ വാക്കുകള്‍. നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലീഗുകാര്‍ എന്ന സരിന്റെ വാക്കുകളാണ് വിവാദമായത്.

വിഷയത്തില്‍ കടുത്ത ഭാഷയിലാണ് ജിന്റോ രംഗത്തുവന്നത്. വെള്ളാപ്പള്ളിയും പിസി ജോര്‍ജും കാസയുമെല്ലാം കേരളം ഉഴുതുമറിച്ച് വൃത്തികേടാക്കുമ്പോള്‍ സരിന്റെ നാവ് ഉപ്പിലിട്ട് വച്ചേക്കായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഹിന്ദുമഹാസഭയുടെ പിന്തുണ, ആഭ്യന്തര വകുപ്പില്‍ ആര്‍എസ്എസ് പിടിമുറുക്കിയെന്ന ആരോപണം, വിജയരാഘവന്റെ വിവാദങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ് ജിന്റോയുടെ മറുപടി.

p sarin jinto john

ഡോ. ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ''വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയ വിഷം തുപ്പലിനെതിരെ വാതുറക്കാത്ത പിണറായിസ്റ്റ് അടിമകള്‍ തരം കിട്ടുമ്പോള്‍ തനിഗുണം കാണിക്കുന്നത് ഇങ്ങനെയാണ്. ആര്‍എസ്എസ് ഗവര്‍ണ്ണര്‍മാരില്ലാതെ പ്രാതലും അത്താഴവും ഇറങ്ങാത്ത പിണറായി വിജയന്‍ ഭരിക്കുമ്പോള്‍, വര്‍ഗ്ഗീയതയുടെ മൊത്തക്കച്ചവടം ചെയ്യുന്ന വെള്ളാപ്പള്ളിയും പി സി ജോര്‍ജ്ജും കാസയും ക്രിസംഘിയും മുസംഘിയും മുഴുവന്‍ സംഘിയുമെല്ലാം നവോത്ഥാന കേരളം ഉഴുത് മറിച്ച് വൃത്തികേടാക്കുമ്പോള്‍ പി സരിന്റെ നാവ് ഉപ്പിലിട്ട് വച്ചേക്കാണ്.

നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഗാന്ധി ഘാതകരായ ഹിന്ദുമഹാസഭയുടെ അടക്കം പിന്തുണ വാങ്ങിയ സിപിഎമ്മിനെ കാണാത്ത സരിന്റെ കണ്ണുകളും ആര്‍എസ്എസ്സുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ടായിരുന്നു എന്ന് അയവിറക്കിയ പാര്‍ട്ടി സെക്രട്ടറിയെ കേള്‍ക്കാത്ത സരിന്റെ കാതുകളും കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ആര്‍എസ്എസ്സിന് അടിമ വച്ച പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിക്കെതിരെ മിണ്ടാത്ത സരിന്റെ നാവും ഏത് സ്വര്‍ഗ്ഗം കൊതിക്കുന്നതാണ്? സമസ്ത മേഖലയിലും നാടിന് നരകം സമ്മാനിക്കുന്ന ഈ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ കാണാതെ, പ്രതിപക്ഷത്തെ ഒരു സമര സംഘടനയെ വര്‍ഗ്ഗീയമായി ആക്ഷേപിക്കുന്നത് ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണെങ്കില്‍ അയ്യേ സാറിന് തെറ്റി. പാലക്കാട് ഉപതെരെഞ്ഞെടുപ്പിന്റെ ആ സിജെപി പ്രണയകാലം അയവിറക്കി കൊണ്ടുവേണം വാതുറക്കാന്‍.

ഇപ്പോഴും എസ്ഡിപിഐയുമായി കൂട്ടുചേര്‍ന്ന് തദ്ദേശഭരണം പലയിടങ്ങളിലും പങ്കിടുന്ന സിപിഎം മഹാരാജാസിലെ അഭിമന്യുവിന്റെ മരണം പോലും മറന്ന് അവരോടൊപ്പം മധുവിധു ആഘോഷിച്ചവരാണ്. മൂന്നാല് പതിറ്റാണ്ടോളം ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ വാങ്ങിയതിന്റെ മേനി പറഞ്ഞവര്‍ തന്നെ ഇന്ന് വര്‍ഗ്ഗീയത ആരോപിക്കുന്ന ഉളുപ്പില്ലായ്മയും ഇവിടെ കാണാം. അവരുടെയൊന്നും മതമല്ല, രാഷ്ട്രീയ നിലാപാടുകളാണ് ചര്‍ച്ചയാകേണ്ടതും എതിര്‍ക്കപ്പെടേണ്ടതും എന്നുള്ള ബോധം പോലും നഷ്ടപ്പെട്ട നരകവാസത്തിന്റെ പേരാണ് സിപിഎം. മലപ്പുറത്തോട് ചേര്‍ന്ന് കിടക്കുന്നത് കൊണ്ട് പാലക്കാടിന് എന്തോ കുഴപ്പമുണ്ടെന്ന തോന്നലും സിപിഎമ്മിന്റെ മലപ്പുറം വിരുദ്ധ വര്‍ഗ്ഗീയവേദനയുടെ രോദനമാണ്. ഇതുതന്നെയല്ലേ വെള്ളാപ്പള്ളിയും വിളമ്പിയത്? മലപ്പുറത്തോട് ചേര്‍ന്നുകിടന്നാല്‍ ഉണ്ടാകുന്ന കുഴപ്പം മലപ്പുറത്തെ സിപിഎം നേതാക്കളെ ആദ്യം പഠിപ്പിക്കടോ സംഘാവേ.

പിണറായി വിജയന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് ആര്‍എസ്എസ്സിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് മതേതരരായ സകല മലയാളികളും പറയുന്ന കാലത്താണ് സരിന്റെ ഈ സംഘപരിവാര്‍ കുറിപ്പടി. നിലപാട് മാറ്റത്തിലും നിലപാടില്ലാത്തവര്‍ക്ക് ഇതൊന്നുമൊരു പുതുമയല്ലെന്ന് അറിയാമെങ്കിലും ഇടക്കിടക്ക് മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ ഇതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ലീഗ് കേരളത്തില്‍ സമ്മാനിച്ച നരകമേതാണെന്ന് പറയാനുള്ള ബാധ്യതയും കേരളം ഭരിക്കുന്ന സിപിഎമ്മിനുണ്ട്; അങ്ങനെയൊരു നരകമുണ്ടെങ്കില്‍ പ്രതിരോധിക്കേണ്ട ഇവരപ്പോള്‍ എന്തെടുക്കുകയായിരുന്നു എന്നും പറയണം.

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത, പട്ടാളക്കാര്‍ക്ക് രക്തം കൊടുത്തതിന് സഖാക്കള്‍ക്കെതിരെ സംഘടന നടപടിയെടുത്ത, രാജ്യ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ പതിറ്റാണ്ടുകളോളം വിസ്സമ്മതിച്ച, ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ച, പലകാലങ്ങളിലായി സംഘപരിവാറിന് പാര്‍ലമെന്റിലേക്ക് വഴിവെട്ടി കൊടുത്ത സിപിഎം തന്നെ ആര്‍എസ്എസ് ഉപമ നടത്തണം. ചൈന ഇന്ത്യയില്‍ കയ്യേറ്റം നടത്തിയപ്പോള്‍ മിണ്ടാന്‍ മടിച്ച നിലപാടില്ലാത്ത സിപിഎമ്മിന് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പോലും മതേതര കേരളത്തില്‍ ഒരു പോറല്‍ പോലും വീഴാതിരിക്കാന്‍ സമചിത്തതയുള്ള നിലപാടെടുത്ത ലീഗിനെ ആക്ഷേപിക്കാന്‍ എന്ത് യോഗ്യതയുണ്ട്? ലീഗിന് വര്‍ഗ്ഗീയ തീവ്രത ഇല്ലാത്തത് കൊണ്ട് ഇറങ്ങിപ്പോയി രൂപീകരിച്ച ഐഎന്‍എല്ലിനെ മുന്നണിയിലിരുത്തി തന്നെ ലീഗിനെ ആക്ഷേപിക്കണം ഉളുപ്പില്ലാത്തവരെ നിങ്ങള്‍! നവീന്‍ ബാബുവിന്റെ ഘാതകരില്‍പ്പെടുന്ന പ്രാശാന്തന് രണ്ട് പേരും രണ്ട് ഒപ്പും ഉള്ളത് പോലെ രണ്ടിലധികം നിലപാട് നിങ്ങള്‍ക്കുണ്ടെന്ന് അപ്പോഴാണ് മതേതര മനുഷ്യര്‍ ആഴത്തില്‍ ഉറപ്പിക്കുകയുള്ളൂ.

യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികളെ കാണാതെ, സംഘപരിവാര്‍ നാവായി വിദ്വേഷം വിളമ്പുന്ന വര്‍ഗ്ഗീയ രാഘവനെ പോലുള്ള മനംപിരട്ടലുണ്ടാക്കുന്ന മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ നിലയിലേക്ക് സരിന്‍ എത്തിയതില്‍ അത്ഭുതമില്ല. നിരന്തരം ഇസ്ലാമോഫോബിക് വൃത്തികേടുകള്‍ പറയുന്നവരോട് 'അയ്യേ' എന്ന് പറയാതെ '്യല'െ പറയുന്ന നിലവാരമെത്തിയത് മാര്‍ക്‌സിസ്റ്റ് മുല്ലച്ചുവട്ടില്‍ പെട്ടന്ന് ചേക്കേറിയതിന്റെ സീനിയോരിറ്റി പ്രശ്‌നം മറികടക്കാനുള്ള ദുര്‍ഗന്ധമാണെന്നും മനസ്സിലാകും. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പിന്നെ മര്യാദകേടൊരു അലങ്കാരമാണല്ലോ. പിണറായിസ്റ്റ് ആയാല്‍ പിന്നെ പോക്രിത്തരം പറയാനുള്ള ലൈസന്‍സുമായി! മധുരയില്‍ പോയി കഫിയ കഴുത്തിലിട്ടാലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയ വര്‍ഗ്ഗീയ വിഷം മനസ്സില്‍ ഒളിപ്പിക്കുന്നവരാണ് ഈ മാര്‍ക്‌സിസ്റ്റുകാര്‍.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+