സിപിഎം ടെറര്‍; പ്രാകൃത വിശ്വാസികള്‍!! ചുവപ്പണിഞ്ഞ് പ്രതിഷേധം, ആഞ്ഞടിച്ച് വിടി ബല്‍റാം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: സിപിഎമ്മിനെതിരേ അടിക്കാന്‍ കിട്ടുന്ന വടി നന്നായി ഉപയോഗിക്കുന്ന വ്യക്തിയാണ് വിടി ബല്‍റാം എംഎല്‍എ. കണ്ണൂര്‍ എടയന്നൂരിലെ ശുഹൈബ് കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ പ്രതിഷേധം വ്യാപകമായിരിക്കെയാണ് ബല്‍റാം ആഞ്ഞടിച്ചിരിക്കുന്നത്. മട്ടന്നൂര്‍ എരിയയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത സിപിഎം പ്രകടനത്തില്‍ ശുഹൈബിനെതിരേ കൊലവിളി നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തിപ്പെടുകയാണ്. സിപിഎം ഭീകരതയ്ക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു. ബല്‍റാം കുറച്ചുകൂടി കടന്നാക്രമണമാണ് നടത്തിയത്...

ഷക്കീലയും സൈറയും രമയും; ഇത് പെണ്‍ഗുണ്ടകളുടെ ലോകം!! പുരുഷന്‍മാര്‍ വരച്ച വരയില്‍

സിപിഎം ക്രമിനലുകള്‍

സിപിഎം ക്രമിനലുകള്‍

സിപിഎം ക്രമിനലുകള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി എന്ന് സൂചിപ്പിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിപിഎം ഭീകരവാദികളെ പോലെ പെരുമാറുന്നുവെന്നും പ്രാകൃത വിശ്വാസികളാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.

പൂര്‍ണരൂപം ഇങ്ങനെ

പൂര്‍ണരൂപം ഇങ്ങനെ

ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്- സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരന്‍ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.

എന്‍ഐഎ അന്വേഷണം വേണം

എന്‍ഐഎ അന്വേഷണം വേണം

കണ്ണൂര്‍ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്ത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളെപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണം.

മനുഷ്യത്ത്വം കാണിക്കണം

മനുഷ്യത്ത്വം കാണിക്കണം

'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നതെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു.

സിപിഎം ടെറര്‍

സിപിഎം ടെറര്‍

സിപിഎം ടെറര്‍ എന്ന് ചുവപ്പിലെഴുതിയ ഹാഷ്ടാഗാണ് ഇപ്പോള്‍ ബല്‍റാമിന്റെ പ്രെഫൈല്‍ ഫോട്ടോ. പ്രതിഷേധ സൂചകമായി സോഷ്യല്‍ മീഡിയ ചുവപ്പണിയട്ടെ. സിപിഎം ചോരക്കളി അവസാനിപ്പിക്കട്ടെ എന്നും ബല്‍റാം കുറിക്കുന്നു.

കൊലപാതക രാഷ്ട്രീയം

കൊലപാതക രാഷ്ട്രീയം

അതേസമയം, അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നാണ് സിപിഎം കരുതുന്നതെന്ന് എകെ ആന്റണി പറഞ്ഞു. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും ആന്റണി കുറ്റപ്പെടുത്തി.

വധഭീഷണിയുണ്ടായിരുന്നു

വധഭീഷണിയുണ്ടായിരുന്നു

ശുഹൈബിന് വധഭീഷണിയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ ശുഹൈബിനെതിരേ കൊലവിളി മുഴക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ദിവസങ്ങള്‍ എണ്ണപ്പെട്ടു

ദിവസങ്ങള്‍ എണ്ണപ്പെട്ടു

സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം പ്രകടനം. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നായിരുന്നു ഇതിലെ മുദ്രാവാക്യം. മട്ടന്നൂരിലെ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

ഓഫീസുകള്‍ തകര്‍ത്തു

ഓഫീസുകള്‍ തകര്‍ത്തു

എടയന്നൂരില്‍ സിപിഎമ്മും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓഫീസുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ശുഹൈബ് റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങി ദിവസങ്ങള്‍ കഴിയവെയാണ് കൊലപാതകം.

ബോംബെറിഞ്ഞ് ഭീതി പരത്തി

ബോംബെറിഞ്ഞ് ഭീതി പരത്തി

തിങ്കളാഴ്ച രാത്രിയാണ് എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ശുഹൈബിനെ വെട്ടിക്കൊന്നത്. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു ശുഐബ്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പങ്കില്ലെന്ന് സിപിഎം

പങ്കില്ലെന്ന് സിപിഎം

കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു. ബോംബേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊയിലി ആശുപത്രിയിലാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ വാനിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമം അഴിച്ചുവിട്ട ശേഷം സംഘം വാനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

വ്യാപക തിരച്ചില്‍

വ്യാപക തിരച്ചില്‍

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ശുഐബിന് ഇരുകാലുകള്‍ക്കും മാരകമായ വെട്ടേറ്റിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങവെയാണ് മരിച്ചത്. അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പോലീസ് പ്രതികരിച്ചു.

English summary
Youth Congress Leader Hacked to Death in Mattannoor; VT Balram's Response

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്