Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി; പാച്ചേനിയെ കടത്തിവെട്ടാന്‍ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധത്തിലും കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി നടക്കുന്നതായി റിപ്പോര്‍ട്ട്. എ ഗ്രൂപ്പ് നേതാവും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിക്ക് പിന്നാലെ ഐ ഗ്രൂപ്പ് നേതാവ് കെ സുധാകരന്‍ നിരാഹാര സമരം നടത്താനുള്ള തീരുമാനം ഗ്രൂപ്പ് നേട്ടത്തിനുവേണ്ടിയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ സംസാരമുണ്ട്.

ഷുഹൈബിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സതീശന്‍ പാച്ചേനി നിരാഹാര സമരം കിടന്നത്. ഒരുദിവസത്തെ സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. സമരത്തിലൂടെ സതീശന്‍ പാച്ചേനിക്ക് ജനകീയ പിന്തുണ വര്‍ധിച്ചതായി പ്രചരണവും ഉണ്ടായി. ഇത് മറികടക്കാനാണ് സുധാകരന്‍ നിരാഹാര സമരവുമായി രംഗത്തെത്തിയതെന്നാണ് വിവരം.

 ksudhakaran
നിരാഹാര സമരം പൊതുവെ സുധാകരന്റെ രീതിയല്ല. അക്രമ രാഷ്ട്രീയം നടത്തുന്ന എതിരാളികളോട് അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുന്നതാണ് സുധാകരന്റെ ശൈലി. സുധാകരന്റെ പ്രസംഗത്തിലെ ശരീരഭാഷതന്നെ എതിരാളികളെ പ്രകോപിപ്പിക്കുന്നതാണ്. എന്നാല്‍, ഈ രീതി ഒഴിവാക്കി സുധാകരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത് നഷ്ടമായ ജനപിന്തുണ നേടാനാണെന്നുറപ്പാണ്.

തിങ്കളാഴ്ച മുതലാണ് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ സുധാകരന്റെ നിരാഹാര സമരം ആരംഭിക്കുക. ഇതിന് മുന്‍പ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് പരിപാടി. ഒട്ടേറെ നാളുകള്‍ക്കുശേഷം സുധാകരന്‍ സിപിഎമ്മിനെതിരെ പരസ്യമായ സമരത്തിനിറങ്ങുമ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമാകുമോ എന്നാശങ്കയിലാണ് ജനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+