കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി; പാച്ചേനിയെ കടത്തിവെട്ടാന്‍ സുധാകരന്‍

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധത്തിലും കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി നടക്കുന്നതായി റിപ്പോര്‍ട്ട്. എ ഗ്രൂപ്പ് നേതാവും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിക്ക് പിന്നാലെ ഐ ഗ്രൂപ്പ് നേതാവ് കെ സുധാകരന്‍ നിരാഹാര സമരം നടത്താനുള്ള തീരുമാനം ഗ്രൂപ്പ് നേട്ടത്തിനുവേണ്ടിയാണെന്ന് കോണ്‍ഗ്രസിനുള്ളില്‍ സംസാരമുണ്ട്.

ടിപി വധത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായി ഷുഹൈബ് വധംടിപി വധത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായി ഷുഹൈബ് വധം

ഷുഹൈബിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സതീശന്‍ പാച്ചേനി നിരാഹാര സമരം കിടന്നത്. ഒരുദിവസത്തെ സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. സമരത്തിലൂടെ സതീശന്‍ പാച്ചേനിക്ക് ജനകീയ പിന്തുണ വര്‍ധിച്ചതായി പ്രചരണവും ഉണ്ടായി. ഇത് മറികടക്കാനാണ് സുധാകരന്‍ നിരാഹാര സമരവുമായി രംഗത്തെത്തിയതെന്നാണ് വിവരം.

 ksudhakaran
നിരാഹാര സമരം പൊതുവെ സുധാകരന്റെ രീതിയല്ല. അക്രമ രാഷ്ട്രീയം നടത്തുന്ന എതിരാളികളോട് അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുന്നതാണ് സുധാകരന്റെ ശൈലി. സുധാകരന്റെ പ്രസംഗത്തിലെ ശരീരഭാഷതന്നെ എതിരാളികളെ പ്രകോപിപ്പിക്കുന്നതാണ്. എന്നാല്‍, ഈ രീതി ഒഴിവാക്കി സുധാകരന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത് നഷ്ടമായ ജനപിന്തുണ നേടാനാണെന്നുറപ്പാണ്.

ശുഹൈബിനെ കൊന്നവരെ കുറിച്ച് വ്യക്തമായ സൂചന; ജയിലില്‍ നിന്നിറങ്ങിയവര്‍, ജാമ്യം റദ്ദാക്കുംശുഹൈബിനെ കൊന്നവരെ കുറിച്ച് വ്യക്തമായ സൂചന; ജയിലില്‍ നിന്നിറങ്ങിയവര്‍, ജാമ്യം റദ്ദാക്കും

തിങ്കളാഴ്ച മുതലാണ് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ സുധാകരന്റെ നിരാഹാര സമരം ആരംഭിക്കുക. ഇതിന് മുന്‍പ് പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് പരിപാടി. ഒട്ടേറെ നാളുകള്‍ക്കുശേഷം സുധാകരന്‍ സിപിഎമ്മിനെതിരെ പരസ്യമായ സമരത്തിനിറങ്ങുമ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമാകുമോ എന്നാശങ്കയിലാണ് ജനങ്ങള്‍.

English summary
Youth Congress leader killed in Kannur: K Sudhakaran to observe 48-hour fast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X