'ശുദ്ധ തെമ്മാടിത്തരം', ജോജു ജോര്‍ജ് അഭിനയിച്ച ചുരുളി സിനിമയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ ചുരുളി റിലീസ് ആയത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് , ജാഫർ ഇടുക്കി അടക്കമുളളവരാണ് ചിത്രത്തിലുളളത്. ലിജോ ജോസ് പെല്ലിശേരി ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കണ്ട് ആരും കണ്ണ് വെയ്ക്കേണ്ട, മഞ്ഞ ഗൗണില്‍ ദേവതയെ പോലെ ഭാവന, ചിത്രങ്ങള്‍
തെറിവിളികളുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്ന വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എന്ത് അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍ ചോദിക്കുന്നത്. എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മനസ്സിലായതോടെ വിശദീകരണ പോസ്റ്റുമായും യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നിട്ടുണ്ട്.

ചുരുളി സിനിമയ്ക്ക് എതിരെ എന്‍എസ് നുസൂറിന്റെ കുറിപ്പ് ഇങ്ങനെ: '' ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്... ചിലർ ഇതിനെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് പറയും... പക്ഷെ ഇത്രയേറെ ആവിഷ്കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം... ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും.. "ബിരിയാണി" സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ... സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല ...

വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ? A സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ OTT പ്ലാറ്റ്ഫോമിൽ വരുമ്പോൾ സെൻസർ ബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണം....''

എന്‍എസ് നുസൂറിന്റെ രണ്ടാമത്തെ കുറിപ്പ് ഇങ്ങനെ: '' സുഹൃത്തുക്കളെ, ചില ചർച്ചകളാണ് അറിയാത്ത കാര്യങ്ങൾ പഠിക്കാനുള്ള വേദിയാകുന്നത്. ഇതിന് തൊട്ട് മുൻപ് ഞാൻ "ചുരുളി "സിനിമയെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ കഥാപാത്രത്തിന്റെ അശ്ലീലപദപ്രയോഗങ്ങൾ കുട്ടികളെ വഴിതെറ്റിക്കുമോ എന്ന ഒരു പിതാവിന്റെ ആശങ്കയോടെയും, യൂത്ത് കോൺഗ്രസ് നേതാവിന്റെ തലത്തിലും ഞാൻ പ്രതികരിച്ചിരുന്നു. അപ്പോൾ ഞാൻ ഈ സിനിമയുടെ സെൻസറിങ് വിഷയത്തെപ്പറ്റി പരാമർശിച്ചിരുന്നു.

എന്നാൽ പോസ്റ്റ് വിവാദമായി ചർച്ചകളിലേക്ക് കടന്നപ്പോൾ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കളിൽ നിന്നും OTT പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് സെൻസർ ബോർഡ് അംഗീകാരം വേണ്ട എന്ന് മനസിലായി. ആ സിനിമയുടെ ആരംഭത്തിൽ A സർട്ടിഫിക്കറ്റ് എന്ന് എഴുതികാണിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ അത് സെൻസർ ബോർഡ് നല്കുന്നതാണെന്നേ ചിന്തിക്കുകയുള്ളൂ.. പക്ഷെ ഇപ്പോൾ ഒരു കാര്യം വ്യക്തമായി. OTT പ്ലാറ്റഫോമിലുള്ള സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി വേണ്ട എങ്കിൽ രാജ്യത്ത് സെൻസർ ബോർഡിന്റെ ആവശ്യവുമില്ല.
Recommended Video

കാരണം ഇത്തരത്തിലുള്ള സിനിമകൾ തീയേറ്ററിൽ നിയന്ത്രിക്കാനാണല്ലോ ഈ ബോർഡ്. ഇതൊക്ക മറ്റൊരു പ്ലാറ്റ്‌ഫോമിൽ പുതുതലമുറയുടെ കയ്യിൽ എത്തുമെങ്കിൽ ഈ ബോർഡ് അംഗങ്ങൾക്ക് പണം ചിലവാക്കേണ്ട കാര്യമുണ്ടോ? . ഇത് നിയന്ത്രിക്കാൻ പാർലമെന്റിനും കഴിയില്ല. കാരണം നമ്മുടെ രാജ്യത്തിന്റെ ആവശ്യമേഖലയും ആഭാസമേഖലയെയും നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളായി മാറിക്കഴിഞ്ഞു..''












Click it and Unblock the Notifications