Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതൊന്നും നിങ്ങൾ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല': ഡിവൈഎഫ്ഐയ്ക്ക് മറുപടി

തിരുവനന്തപുരം: കോൺഗ്രസ്സുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആൾക്കൂട്ടമാണ് യൂത്ത് കോൺഗ്രസ്‌" എന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോർട്ടിലെ പരാമർശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂർ. കോൺഗ്രസ്‌ പ്രവർത്തകരല്ലാത്ത ആരും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലില്ല.മതതീവ്രവാദ സംഘടനകളിൽപ്പെട്ടവർ ഞങ്ങളുടെ പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിങ്ങളുടെ പൊതിച്ചോറിനെ അംഗീകരിക്കുന്നവനാണ് ഞാൻ. പക്ഷെ ആയിരം പൊതിച്ചോർ നൽകിയാലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല എന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്‍ എസ് നുസൂറിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

" കോൺഗ്രസ്സുകാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആൾക്കൂട്ടമാണ് യൂത്ത് കോൺഗ്രസ്‌" എന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ റിപ്പോർട്ടിലെ പരാമർശത്തെ സ്വാഗതം ചെയ്യുന്നു. . അത് വാസ്തവമല്ലേ?. കോൺഗ്രസ്‌ പ്രവർത്തകരല്ലാത്ത ആരും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലില്ല.മതതീവ്രവാദ സംഘടനകളിൽപ്പെട്ടവർ ഞങ്ങളുടെ പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറിയിട്ടില്ല.

youth-congress

കൊലക്കേസിൽ പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്ക് ഞങ്ങളുടെ സഹോദരിമാർ ഒളിത്താവളം ഒരുക്കി കൊടുത്തിട്ടില്ല .സംഘടന സംവിധാനം എന്നത് അടിമകളെ സൃഷ്ടിക്കലല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണ്. ഡിവൈഎഫ്ഐ യ്ക്ക് യൂത്ത് കോൺഗ്രസ്സിൽ നിന്നും ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ട്. നിങ്ങൾ അഖിലേന്ത്യാ നേതൃത്വത്തെ വിമർശിക്കുന്നു. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ മക്കളുടെ ബിനാമി ഇടപാടുകൾക്ക് കണ്ണടക്കുന്നു.

ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് വരെ ഡിവൈഎഫ്ഐ അംഗത്വമുണ്ട്. സ്വർണ്ണക്കള്ളക്കടത്തുകാരുടെ പണം വരെ നിങ്ങളുടെ വിപ്ലവസാക്ഷാത്കാരത്തിന് ചിലവാക്കുന്നു. ക്വട്ടേഷൻ സംഘങ്ങങ്ങളുടെ ഭീഷണിക്ക് മുൻപിൽ സംസ്ഥാന നേതാക്കൾ വരെ വിറക്കുന്നത് ഞങ്ങൾ കണ്ടു. ഒരു ക്വട്ടേഷൻ സംഘാംഗങ്ങൾക്കും യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിലെ നേതാക്കളെപ്പറ്റി ഒന്നും പറയാൻ കാണില്ല.

Recommended Video

cmsvideo
    റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം

    ഡിവൈഎഫ്ഐ നേതാക്കളുടെ സർട്ടിഫിക്കറ്റ് അല്ല ഞങ്ങൾക്ക് വേണ്ടത്. ജനങ്ങളുടെ അംഗീകാരമാണ്. നിങ്ങളുടെ പൊതിച്ചോറിനെ അംഗീകരിക്കുന്നവനാണ് ഞാൻ. പക്ഷെ ആയിരം പൊതിച്ചോർ നൽകിയാലും നിങ്ങൾ ഈ മണ്ണിനോട് ചേർത്ത മനുഷ്യരുടെ തലച്ചോറിന് പകരമാവില്ല എന്ന് ഓർക്കണം. ഞങ്ങൾ ആൾക്കൂട്ടമാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ചെറുപ്പക്കാരുടെ കൂട്ടം. അല്ലാതെ അടിമകളെയും ക്രിമിനലുകളെയും റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല എന്ന് ഡിവൈഎഫ്ഐ ഓർക്കുക..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+