Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരിയ ഉമ്മനില്‍ നിന്നും സഖാക്കള്‍ വാങ്ങിക്കൂട്ടും': അച്യുതാനന്ദൻ പറഞ്ഞ് പോലെയാകില്ലെന്ന് പി സരിന്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരായി സിപിഎം അണികള്‍ നടത്തുന്ന അധിക്ഷേപം ഇപ്പോള്‍ മരിയ ഉമ്മന് നേരേയും തിരിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ മേധാവിയുമായി പി സരിന്‍. 'അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനേയും വിട്ട് ഇപ്പോൾ മരിയ ഉമ്മന് എതിരെയാണ് സിപിഎം സൈബർ ലിഞ്ചുകളുടെ ആക്രമണം. പതിവ് പോലെ സിപിഎം സ്ത്രീ ഐഡികളും ഈ ആക്രമത്തിന് താങ്ങും തണലും ആയി കൂടെയുണ്ട്.' എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

സിപിഎം വെട്ടുകിളികൾക്ക് ഇനി മരിയ ഉമ്മന്റെ കയ്യിൽ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടുംമെന്നും സരിന്‍ കൂട്ടിച്ചേർക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 p-sarin

സംസ്കാരമോ സാമാന്യ ബോധമോ ഇല്ലാത്ത ഒരു ഭ്രാന്തൻ സംഘം പോലെയാണ് സിപിഎം അണികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപക്ഷ പുരോഗമന പക്ഷ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ലേബൽ ഒട്ടിച്ചു നടക്കുന്ന സിപിഎം അണികൾ പോലും ഈ സിപിഎം സംസ്കാരത്തിൽ നിന്നും വ്യത്യസ്തരല്ല. അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സിപിഎമ്മിനെ പൊക്കി എഴുതാൻ മാത്രമായി വിരലുകൾക്ക് ജീവൻ വയ്ക്കുന്നവരെയാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയ സമയത്ത് തന്നെ അച്ചു ഉമ്മന് എതിരെ ഒളിഞ്ഞും തെളിഞ്ഞും സിപിഎം കഥകൾ മെനഞ്ഞിരുന്നു. എന്നാൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഈ കഥകൾക്കും അപ്പുറം പുതുപ്പള്ളി പോലെ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നും ഉള്ള പെൺകുട്ടിയുടെ വസ്ത്രവും ചെരിപ്പും നടപ്പും വിലയിരുത്തുന്ന പൊതിഞ്ഞു വച്ച അശ്ലീല പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഏതെങ്കിലും മുഖമില്ലാത്ത ഐഡികളിൽ നിന്ന് മാത്രമല്ല, ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ സിപിഎം ജീവനക്കാരുടെ സംഘടനാ നേതാവ് ഉൾപ്പടെയുള്ളവർ തന്നെയാണ് ഈ മോറൽ ഗുണ്ടകൾ ആയി രംഗത്ത് വന്നത്. അതിലേറെ അത്ഭുതം സിപിഎം സ്ത്രീ ഐഡികൾ പോലും ഈ ലിഞ്ചുകളുടെ കൂടെയാണ് എന്നതാണ്.

ഒരു പെൺകുട്ടി അവർ പബ്ലിക്ക് ആയി ചെയ്യുന്ന പ്രഫഷൻ എന്താണ് എന്ന് പോലും ബോധമില്ലാത്തവരും ബോധം ഇല്ല എന്ന് നടിക്കുന്നവരും ആയ വെട്ടുകിളി കൂട്ടങ്ങൾക്ക് അച്ചു ഉമ്മൻ അതേ നാണയത്തിൽ തന്നെ മറുപടി നൽകി. അത് കൊണ്ടാണ് ജയ്ക്ക് സി. തോമസ് പല്ല് തേച്ചു കൊണ്ട് വർത്താനം പറഞ്ഞു കൊണ്ടിരുന്ന അയൽവാസികൾ വരെ തിരിച്ചു കുത്തിയത്.

കടന്നൽ എന്ന് സ്വയം വിളിപ്പേർ സ്വീകരിച്ച സിപിഎം ലിഞ്ചുകൾക്ക് അവസാനം ഹെൽമറ്റ് ധരിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിൽ വരേണ്ടി വന്നു. സ്വന്തം പെണ്മക്കളെയും പെങ്ങളെയും ഒക്കെ വീണ്ടും കാണേണ്ടി വരുന്ന ഒരു സൈബർ സിപിഎം അണിക്ക് അങ്ങിനെ അല്ലാതെ രക്ഷയില്ല. പികെ ശശിക്ക് ഉള്ള കമ്മ്യൂണിസ്റ്റ്‌ ആരോഗ്യം ഉള്ളവർ കുറവാണല്ലോ.

പുതുപ്പള്ളിയിലെ അവസാന വോട്ടറും ബൂത്തിൽ നിന്ന് ഇറങ്ങാൻ പോലും കാത്ത് നിൽക്കാതെ.., അന്ന് മുതൽ തുടങ്ങിയ അടുത്ത ഘട്ടം വേട്ട സിപിഎം തുടരുകയാണ്. അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനേയും വിട്ട് ഇപ്പോൾ മരിയ ഉമ്മന് എതിരെയാണ് സിപിഎം സൈബർ ലിഞ്ചുകളുടെ ആക്രമണം. പതിവ് പോലെ സിപിഎം സ്ത്രീ ഐഡികളും ഈ ആക്രമത്തിന് താങ്ങും തണലും ആയി കൂടെയുണ്ട്.

സിപിഎം വെട്ടുകിളികൾക്ക് ഇനി മരിയ ഉമ്മന്റെ കയ്യിൽ നിന്ന് കൂടെയേ കിട്ടാൻ ബാക്കിയുള്ളൂ. വൈകാതെ അതും കിട്ടും. ഇന്ത്യയിൽ ഉള്ള കമ്മികൾ ആവശ്യത്തിന് ഹെൽമറ്റും, നികുതി ചീട്ടും കയ്യിൽ വയ്ക്കുക. വിദേശത്ത് ഉള്ളവർ ആവശ്യത്തിനുള്ള വിദേശ നാണയവും കയ്യിൽ കരുതുക.

കുറിപ്പ് : അച്യുതാനന്ദൻ നിയമ സഭയിൽ പറഞ്ഞ ഊളത്തരം എടുത്തു ഫേസ്ബുക്കിൽ വീശുന്നവരോട്. നിയമ സഭയുടെ പ്രിവിലിജ് ഉള്ളത് കൊണ്ട് അച്യുതാനന്ദൻ എന്തും പറയും. സഭയിൽ പറയുന്ന കാര്യങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ പരിമിതി ഉണ്ട്. സഭക്ക് പുറത്തു കിടന്ന് കൂന്തളിപ്പ് കാണിക്കുന്നവർ ഓർക്കുക. നിങ്ങൾക്ക് യാതൊരു പ്രിവിലിജും ഇല്ല. നിങ്ങളെ ഒരാളെയും വെറുതെ വിടാനും ഉദ്യേശിക്കുന്നില്ല. തന്തയില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന എല്ലാത്തിനും ഉള്ള താക്കിത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+