'ഞങ്ങടെ സുരേന്ദ്രന്‍ വനിതാ സഖാക്കളെ ആക്ഷേപിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സെ'; പരിഹാസം
തിരുവനന്തപുരം: സി പി എം വനിത നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു കെ സുരേന്ദ്രന്‍ പൂതന പരാമര്‍ശം നടത്തിയത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയിലെ വനിത നേതാക്കള്‍ എല്ലാവരും തടിച്ചുകൊഴുത്തു. കാശ് അടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായ അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്റെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെയും സി പി എമ്മിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ പ്രസ്താവനയ്‌ക്കെതിരായ സി പി എം നേതാക്കളുടെ അതിശക്തമായ പ്രതികരണത്തെ പിന്തുണയ്ക്കാന്‍ പിണറായി വിജയന്‍ തൊട്ട് കൊടി സുനിയുടെ വരെയുള്ള പ്രൊഫൈല്‍ നോക്കി. ഒറ്റയൊരാള്‍ മിണ്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഞങ്ങടെ സുരേന്ദ്രന്‍ ഞങ്ങടെ വനിതാ സഖാക്കളെ ആക്ഷേപിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സെ എന്നും രാഹുല്‍ പരിഹാസത്തോടെ പറഞ്ഞു. രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്.
സി പി എമ്മിന്റെ വനിതാ നേതാക്കള്‍ തിന്നു കൊഴുത്ത് പുതനയെ പോലെ ആയി എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നീചമായി പറഞ്ഞിട്ട് നേരത്തോട് നേരമായി.... ഈ പ്രസ്താവനയ്‌ക്കെതിരായ സി പി എം നേതാക്കളുടെ അതിശക്തമായ പ്രതികരണത്തെ പിന്തുണയ്ക്കാന്‍ പിണറായി വിജയന്‍ തൊട്ട് കൊടി സുനിയുടെ വരെയുള്ള പ്രൊഫൈല്‍ നോക്കി. ഒറ്റയൊരാള്‍ മിണ്ടിയിട്ടില്ല....
എന്നാല്‍ യുവജന നേതാക്കള്‍ ആഞ്ഞടിച്ചു കാണും എന്ന് കരുതി നട്ടെല്ലിന്റെ ശക്തി പരിശോധിക്കുന്ന നേതാവ് തൊട്ട് സത്യാനന്തര കാലത്ത് വിളിച്ച് പറയുന്ന ആളുടെ പ്രൊഫൈലുകള്‍ പരതി... ഒറ്റയൊരാള്‍ മിണ്ടിയിട്ടില്ല അപ്പോള്‍ വനിതാ നേതാക്കളാകും പ്രതികരിച്ചത് എന്ന് കരുതി സൂസന്‍ കൊടി തൊട്ട് മേയര്‍ വരെയുള്ള പ്രൊഫൈല്‍ നോക്കി. . . . ശ്മശാന മൂകത...
അപ്പോഴാണ് ഓര്‍ത്തത് സഖാക്കളെ ആക്ഷേപിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആണല്ലോ , അല്ലാതെ ഏതെങ്കിലും കോണ്‍ഗ്രസ്സ് ബൂത്ത് കമ്മിറ്റിയംഗത്തിന്റെ വകയിലെ അമ്മായിടെ മോന്റെ അയല്‍ക്കാരന്‍ അല്ലല്ലോ, അതാരുന്നേല്‍ കേരളം കത്തിച്ചേനേം....
'ഞങ്ങടെ സുരേന്ദ്രന്‍ ഞങ്ങടെ വനിതാ സഖാക്കളെ ആക്ഷേപിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സെ'












Click it and Unblock the Notifications