കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുവജന കമ്മീഷനെ കൊണ്ട് ക്ഷേമം ഉണ്ടായില്ലെന്ന ആക്ഷേപത്തിന് അറുതിയായി'; രാഹുല്‍ മാങ്കൂട്ടത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുവജന കമ്മിഷന്‍ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഉയര്‍ത്തുന്നത്. ചിന്ത ജെറോമിന്റെ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമായാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ ശമ്പള നിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശിക നല്‍കണമെന്ന ആവശ്യവും ധനവകുപ്പ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ചിന്ത ജെറോമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

1

ഈ ക്ഷാമ കാലത്തും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു , അതും മുന്‍കാല പ്രാബല്യത്തോടെ .യുവജന കമ്മീഷന്‍ കൊണ്ട് യുവജനങ്ങള്‍ക്കാര്‍ക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിന്റെ വാക്കുകളിലേക്ക്.

2

യുവജന കമ്മീഷന്‍ കൊണ്ട് യുവജനങ്ങള്‍ക്കാര്‍ക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു , അതും മുന്‍കാല പ്രാബല്യത്തോടെ . അതായത് നിയമിച്ച നാള്‍ മുതലുള്ളത്. ജനിച്ചനാള്‍ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് , ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

3

അതേസമയം, ചിന്ത ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തില്‍ ഒരു വര്‍ഷം ആറ് ലക്ഷം രൂപയാണ് ലഭിക്കുക. ആറ് വര്‍ഷത്തേക്ക് 36 ലക്ഷം രൂപയാണ് ലഭിക്കുക. കുടിശികയിനത്തിലാണ് ഇത്രയധികം തുക ചിന്തയ്ക്ക് ഒറ്റയ്ക്ക് ലഭിക്കുന്നത്. 2016 മുതലുള്ള ശമ്പളമാണ് കുടിശിക ഇനത്തില്‍ ചിന്തയ്ക്ക് ലഭിക്കുക. അര ലക്ഷം രൂപയുള്ള ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ ചിന്ത ആവശ്യപ്പെടുകയായിരുന്നു.

4

ഉടന്‍ തന്നെ ധന വകുപ്പ് ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ പുതിയ ചെലവുകള്‍ വേണ്ടെന്നിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. നേരത്തെ ഈ വിഷയത്തില്‍ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമായ കേരളത്തില്‍ യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച നടപടി യുവജനങ്ങളോടുള്ള വെല്ലവിളിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

5

അഴിമതിയിലും, ധൂര്‍ത്തിലും വികസന മുരടിപ്പിലും കേരളം ഇന്ന് ഒന്നാം സ്ഥാനത്താണെന്നും കൊല്ലത്ത് ബിജെപി ദക്ഷിണമേഖലാ നേത്യയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജോലിയില്ലാതെ യുവാക്കള്‍ വലയുമ്പോള്‍ മുന്‍കാല പ്രാബല്ല്യത്തില്‍ സിപിഎമ്മുകാരിയായ യുവജന കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് ശമ്പളം ഇരട്ടിയാക്കിയത് യുവജന വഞ്ചനയാണ്.

6

സമസ്ത മേഖലകളിലും അരാജകത്വം നിലനില്‍ക്കുന്ന കലുഷിത രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. സംസ്ഥാനം എല്ലാ രംഗത്തും പുറംതള്ളപ്പെടുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് ഏറ്റവും പിറകിലാണ്. റഗുലര്‍ കോളേജുകളില്‍ എണ്ണായിരത്തോളം ഡിഗ്രി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.

7

മനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനംമനുഷ്യരെ രക്ഷിക്കാന്‍ അന്യഗ്രഹജീവിയെത്തും; പിന്നീട് ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനം

ഇവിടെ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ മടിക്കുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗം അധ:പതിച്ചു. ആരോഗ്യ രംഗത്ത് ഇത്രയും തകര്‍ച്ച നേരിട്ട കാലമുണ്ടായിട്ടില്ല. കോവിഡ് കാലത്തെ മരണനിരക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചു. റവന്യൂ കമ്മി നികത്താന്‍ കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കേരളത്തില്‍ ട്രഷറികള്‍ പൂട്ടേണ്ടി വന്നേനെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
Youth Congress leader Rahul Mamkootathil has come out mocking Chinta Jerome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X