Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ'; രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി എച്ച് അനീഷിനെതിരെ ഐ പി സി 153 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാരിനെതിരെയുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം.

പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം ഉണ്ടാകാതിരിക്കുവാന്‍ ജില്ലയിലെ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പിണറായി പൊലീസ് കരുതല്‍ തടവില്‍ വെക്കുന്നു. എന്നാല്‍ ഒറ്റ ഡി വൈ എഫ് ഐക്കാരനെയും പൊലീസ് തടവിലാക്കിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

pinarayi

നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് പി എച്ച് എന്ന യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ' മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് കൊടി വീശുന്നു. ശ്രദ്ധിക്കുക ബിജെപിക്കാര്‍ അനീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുവാന്‍ പിണറായി പൊലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.

ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് പി എച്ചിന് എതിരെ 153 എ ചുമത്തുകയാണെന്ന് പൊലീസ് എറണാകുളം എം പി ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു.... എന്താണ് 153 എ ? മതസ്പര്‍ദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം.. വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ - രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്...

ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തുന്നു. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധം ഉണ്ടാകാതിരിക്കുവാന്‍ ജില്ലയിലെ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പിണറായി പോലീസ് കരുതല്‍ തടവില്‍ വെക്കുന്നു. ശ്രദ്ധിക്കുക ഒറ്റ ഡി വൈ എഫ് ഐക്കാരനെയും തടവിലാക്കുന്നില്ല, കാരണം അവര്‍ക്ക് മോദിയോട് പ്രതിഷേധം ഇല്ലല്ലോ!

നിരവധി പേരെ തടവിലാക്കിയിട്ടും, അനീഷ് പി എച്ച് എന്ന യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ' മോദി ഗോ ബാക്ക്' മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് കൊടി വീശുന്നു. ശ്രദ്ധിക്കുക ബി ജെ പിക്കാര്‍ അനീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുവാന്‍ പിണറായി പോലീസ് സൗകര്യം ചെയ്തു കൊടുക്കുന്നു.

ഏറ്റവും ക്രൂരമെന്ന് പറയട്ടെ അനീഷ് പി എച്ചിന് എതിരെ 153 എ ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എം പി ഹൈബി ഈഡനെ അറിയിച്ചിരിക്കുന്നു....

എന്താണ് 153 എ ?
മതസ്പര്‍ദ്ധ ഉണ്ടാക്കുവാനുള്ള ശ്രമം....
നരേന്ദ്ര മോദിക്കെതിരെ അനീഷ് പി എച്ച് എന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്‍ യൂത്ത് കോണ്‍ഗ്രസ്സ് കൊടി വീശി പ്രതിഷേധിച്ചാല്‍ അതില്‍ എവിടെയാണ് മതസ്പര്‍ദ്ധ? പോലീസിന്റെ മറുപടി, അനീഷ് പി എച്ച് മുസ്ലീമാണ്. ... !
ഇതല്ലേ പിണറായിയുടെ സംഘി പോലീസെ , ഫസ്റ്റ് ക്ലാസ്സ് ഇസ്ലാമോഫോബിയ...!
വിജയന്റെ സ്ഥാനത്ത് വത്സന് കാണുമോ ഇത്ര ഇസ്ലാമോഫോബിയ? വിജയനേതാ വത്സനേതാ ?...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+