കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; കുടുംബ ദൃഢത അവര്‍ക്കുമില്ലേ?

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങളിലെ അനൗചിത്യം ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുഖ്യമന്ത്രിക്ക് കൊറോണ രോഗം ബാധിച്ച തിയ്യതിയുടെ കാര്യത്തിലെ അവ്യക്തതയാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

സ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരംസ്റ്റാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന് പ്രതീക്ഷയില്ല; 7 ഇടങ്ങളില്‍ വിജയം... സിപിഎമ്മിന്റെ പ്രചാരണം ഗംഭീരം

മുഖ്യമന്ത്രി പറഞ്ഞതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതും തമ്മില്‍ വൈരുധ്യമുണ്ടെന്നും രാഹുല്‍ പറയുന്നു. കുടാതെ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടിയ വിഷയത്തില്‍ പിണറായി നല്‍കിയ മറുപടിയും രാഹുല്‍ പൊളിച്ചടുക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

ചില സംശയങ്ങള്‍

ചില സംശയങ്ങള്‍

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിനെ കുറിച്ചുള്ള ചില സംശയങ്ങള്‍.

' ഏപ്രില്‍ നാലിന് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധിച്ചത് ലക്ഷണമുണ്ടായിട്ടല്ല. മകള്‍ക്ക് രോഗം വന്നത് കൊണ്ട് മാത്രമാണ് പരിശോധിച്ചത് ' എന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെയെങ്കില്‍,
1) ഏപ്രില്‍ 4 ന് രോഗലക്ഷണം ഉണ്ടായിരുന്നു, അന്ന് മുതല്‍ പോസിറ്റിവാണ് എന്ന് പറഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ ശശിക്കെതിരെ കളവ് പറഞ്ഞതിന് നടപടി എടുക്കുമോ?
2) രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോകുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?
പിന്നെ താങ്കള്‍ പറഞ്ഞത്,

കുടുംബബന്ധത്തിന്റെ ദൃഢത

കുടുംബബന്ധത്തിന്റെ ദൃഢത

' കുടുംബബന്ധത്തിന്റെ ദൃഢത കൊണ്ടാണ് ഭാര്യ അനുഗമിച്ചത്. എല്ലാ കുടുംബത്തിലും അങ്ങനെയാണോ എന്നറിയില്ല '

1) കുടുംബ ബന്ധത്തിന്റെ ദൃഡതയൊക്കെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമാണോ?
2) ആന്മുളയിലെ ഒരു കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സ് ഡ്രൈവറാല്‍ പീഡിപ്പിക്കപ്പെട്ടിരുന്നല്ലോ, ആ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദൃഡത കണക്കിലെടുത്ത് ഒരു കുടുംബാംഗം കൂടെയുണ്ടായിരുന്നെങ്കില്‍ ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലായിരുന്നല്ലോ?

ഒരു നോക്ക് കാണുവാന്‍

ഒരു നോക്ക് കാണുവാന്‍

3) നമ്മുടെ നാട്ടില്‍ മരിച്ച ധാരാളം കോവിഡ് രോഗികള്‍ ഉണ്ട്, അവരുടെ ഉറ്റവര്‍ക്കു അവരെ അവസാനമായി ഒരു നോക്ക് കാണുവാന്‍ കഴിയാഞ്ഞതിന്റെ ഘനം ഇപ്പോഴും കരഞ്ഞ് തീര്‍ന്ന് കാണില്ല , അവരുടെ കുടുംബത്തിലും ദൃഢതയില്ലേ?

4) ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞതിനെ താങ്കളുടെ പാര്‍ട്ടിയിലെ സൈബര്‍ സഖാക്കള്‍ വിമര്‍ശിച്ചിരുന്നല്ലോ, ആ കുടുംബത്തിന് ദൃഢതയില്ലെ?

പ്രവാസികളുടെ കാര്യം

പ്രവാസികളുടെ കാര്യം

5) പ്രവാസികള്‍ നാട്ടില്‍ വരുവാന്‍ കഴിയാതെ, ഉറ്റവരെ കാണുവാന്‍ കഴിയാതെ മരിച്ച് വീഴുമ്പോള്‍ ആ കുടുംബങ്ങളില്‍ ദൃഢതയില്ലെ?

താങ്കള്‍ ചെയ്യുമ്പോള്‍ മാത്രം വിവാദമാകുന്നതല്ല സഖാവെ , താങ്കള്‍ ഈ നാടിന്റെ മുഖ്യമന്ത്രിയാണ്. അങ്ങാണ് ഈ നാടിന് മാതൃകയാകേണ്ടത്. അങ്ങ് പ്രോട്ടോക്കോള്‍ പാലിക്കാതെയിരിക്കുന്നത് സമൂഹത്തിനാകെ ഒരു തെറ്റായ മാതൃകയാകും...

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
Youth Congress Leader Rahul Mamkootathil rise some question to Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X