കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താങ്കള്‍ വെറുതെയിരുന്നാല്‍ കായിക മേഖല വളരും, ദയവ് ചെയ്ത് ഇടപെട്ട് കുളമാക്കരുത്'; പരിഹാസം

Google Oneindia Malayalam News

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തില്‍ കാണികള്‍ കുറവായിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും കാണികള്‍ കുറഞ്ഞ കാണികളുമായാണ് ഇന്നത്തെ മത്സരം നടന്നത്. ഗാലറികള്‍ ഒഴിയാനുള്ള പ്രധാനകാരണം ടിക്കറ്റ് നിരക്കിന് വിനോദ നികുതി ഈടാക്കിയതാണെന്ന് വിമര്‍ശനം ശക്തമാണ്. കൂടാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന മന്ത്രിയുടെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മന്ത്രിയുടെ പരാമര്‍ശം അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബഹുമാനപ്പെട്ട മന്ത്രി മനസ്സിലാക്കണ്ടത് , പണം ഉണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ ഒരു സീറ്റ് വാങ്ങാമായിരിക്കും, പക്ഷേ ജനത്തിന്റെ വാങ്ങുവാനാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

rahul

ലോക കപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ കേരളത്തിനൊരു വേദി കിട്ടേണ്ടുന്ന ഉറച്ച സാധ്യതയാണ് മന്ത്രിയുടെ അല്പത്തരവും അപകത്വ കൊണ്ടും മങ്ങലേല്പ്പിച്ചത്. താങ്കള്‍ വെറുതെയിരുന്നാല്‍ പോലും കേരളത്തിന് കായിക മേഖലയില്‍ സ്വാഭാവിക വളര്‍ച്ചയുണ്ടാകും, ദയവ് ചെയ്ത് ഇടപെട്ട് കുളമാക്കരുതന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക്...

കാണികളൊഴിഞ്ഞ സ്റ്റേഡിയം തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന്' തിരുവനന്തപുരത്തെ ഏകദിന മത്സരത്തെ പറ്റി പറഞ്ഞത് പ്രതിപക്ഷമല്ല , ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗാണ്.

മന്ത്രിയുടെ പ്രസ്താവന കാണികളുടെ എണ്ണത്തില്‍ തിരിച്ചടിയായിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്....
വില്‍പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍ പോലും വിറ്റു പോകാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായാണ്.

ബഹുമാനപ്പെട്ട മന്ത്രി മനസ്സിലാക്കണ്ടത് , പണം ഉണ്ടെങ്കില്‍ ഇടതുപക്ഷത്തിന്റെ ഒരു സീറ്റ് വാങ്ങാമായിരിക്കും, പക്ഷേ ജനത്തിന്റെ വാങ്ങുവാനാകില്ല. കേരളം പോലെ കായികപ്രേമികളുടെ കൂടാരമായ ഒരു സംസ്ഥാനത്ത് കാത്തിരുന്നു നടന്ന ഏകദിന മത്സരം കാണികളില്ലാതെ നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അബ്ദുറഹ്മാന്റ 'അഴകിയ രാവണന്‍ ' പ്രസ്ഥാവനയാണ്. പണക്കാരന്റെ മാത്രമല്ല ഈ ലോകമെന്ന് മന്ത്രിക്ക് മനസ്സിലായിക്കാണുമല്ലോ?

 'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ 'കേരളത്തില്‍ മുഴുവന്‍ പട്ടിണിക്കാരാണോ', കാര്യവട്ടത്ത് കളി കാണാന്‍ അരുമില്ല, സോഷ്യല്‍ മീഡിയയിൽ ട്രോൾ

ലോക കപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ കേരളത്തിനൊരു വേദി കിട്ടേണ്ടുന്ന ഉറച്ച സാധ്യതയാണ് മന്ത്രിയുടെ അല്പത്തരവും അപകത്വ കൊണ്ടും മങ്ങലേല്പ്പിച്ചത്.

പണക്കാരുടെ മാത്രം മന്ത്രിയോട് ഒന്നേ പറയാനൊള്ളു, മികച്ച കായിക പ്രതിഭകളുള്ളത് കൊണ്ടും, അവരെ പ്രോത്സാഹിപ്പിക്കുന്നയൊരു ജനതയിവിടെയുള്ളത് കൊണ്ടും താങ്കള്‍ വെറുതെയിരുന്നാല്‍ പോലും കേരളത്തിന് കായിക മേഖലയില്‍ സ്വാഭാവിക വളര്‍ച്ചയുണ്ടാകും, ദയവ് ചെയ്ത് ഇടപെട്ട് കുളമാക്കരുത്.
ചുമ്മായിരിയെടെ....

English summary
Youth Congress leader Rahul Rahul Mamkootathil Sports Minister V AbduRahman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X