India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതിനുള്ള വടയും ചായയും തരുന്നുണ്ട്': ഫ്ലക്സ് കീറിയതിന് സിപിഎം മോഷ്ടാവാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറിയ തന്നെ സിപിഎം പ്രവർത്തകർ മോഷ്ടാവായി അപകീർത്തിപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റോജന്‍ കല്ലഞ്ചേരി. രാഷ്ട്രീയ വിരോധം വെച്ച് സി പി എം പ്രവർത്തകരും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും തന്നെ സാമൂഹിക വിരുദ്ധനായും രാത്രികാലങ്ങളില്‍ ഹെല്‍മറ്റ് തലയില്‍ വെച്ച് മോഷണം നടത്തുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചു.

വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനിക്കും സി പി എം പ്രവർത്തകർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു. റോജന്‍ കല്ലഞ്ചേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതിദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി

ആ പഴയ എ കെ ജി സെന്ററിലെ നമ്പറുമായി രാഷ്ട്രീയ പ്രവര്‍ത്തനം

കുമ്പളങ്ങിയിലെ ഫാസിസ്റ്റ്കാരായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും ആ പഴയ എ കെ ജി സെന്ററിലെ നമ്പറുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ്. ഇക്കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകും വഴിയാണ് കുമ്പളങ്ങി ഇല്ലിക്കല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പിണറായി വിജയന്റെ ഫ്‌ലക്‌സ് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഫാസിസ്റ്റു കാരനായ മുഖ്യമന്ത്രിയുടെ പടം എന്റെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വേണ്ട എന്നത് എന്റെ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു അത് ഞാന്‍ തന്നെ വലിച്ചുകീറി കളയുകയും ചെയ്തു.

ഇക്കാക്കയുടെ അനിയത്തിക്കുട്ടി എത്തി, സൂപ്പർ ലുക്കില്‍ തന്നെ: ഭാവനയുടെ പുതിയ ലൊക്കേഷന്‍ ചിത്രം വൈറലാവുന്നു

ഇത് ഞാന്‍ ആണെന്നറിഞ്ഞ് സി പി എമ്മുകാര്‍ മാപ്പു പറഞ്ഞാല്‍

പിറ്റേദിവസം ഇത് ഞാന്‍ ആണെന്നറിഞ്ഞ് സി പി എമ്മുകാര്‍ മാപ്പു പറഞ്ഞാല്‍ കേസ് കൊടുക്കില്ല എന്നും മാപ്പുപറഞ്ഞ് ക്ഷമാപണം നടത്തണമെന്നും അല്ലെങ്കില്‍ അവരുടെ വഴിക്ക് അവര്‍ പോകും എന്നും അവര്‍ എന്നോട് ദൂതന്‍ മുഖാന്തരം പറഞ്ഞു. എന്റെ നിലപാടും എന്റെ നിശ്ചയദാര്‍ഢ്യവും ഒന്നുകൊണ്ടു മാത്രമാണ് ഞാനത് സെറ്റില്‍ ചെയ്യാതെ ഇരുന്നത്.

ഭരണകക്ഷി പാര്‍ട്ടിയുടെ സഖാക്കള്‍ എനിക്കെതിരെ കേസ്

ഭരണകക്ഷി പാര്‍ട്ടിയുടെ സഖാക്കള്‍ എനിക്കെതിരെ കേസ് കൊടുക്കുകയും രാത്രി 9:00 വരെ സ്റ്റേഷനില്‍ എന്നെ കരുതല്‍ തടങ്കല്‍ വയ്ക്കുകയും ചെയ്തു. അന്നേദിവസം തന്നെ കുമ്പളങ്ങി കവലയില്‍ എനിക്കെതിരെ പ്രതിഷേധപ്രകടനവും എന്നെ വളരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സഖാക്കള്‍ കവലപ്രസംഗം നടത്തുകയും ചെയ്തു. ടോയ്‌ലറ്റ് പേപ്പറിന്റെ പോലും വിലയില്ലാത്ത മഞ്ഞ പത്രമായ ദേശാഭിമാനിയില്‍ എനിക്കെതിരെ വന്ന വാര്‍ത്ത വളരെ വേദനാജനകമാണ്.

അന്തസ്സായി പണിയെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും,

അന്തസ്സായി പണിയെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും, ഉപജീവനം ആയി എന്റെ കുടുംബ തൊഴിലും എനിക്കുണ്ട്. മഞ്ഞ പത്രത്തില്‍ എഴുതി വന്നത് ഞാന്‍ ഒരു സാമൂഹ്യവിരുദ്ധനും രാത്രികാലങ്ങളില്‍ ഹെല്‍മറ്റ് തലയില്‍ വച്ച് മോഷണം നടത്തുന്ന ഒരു വ്യക്തി എന്നുള്ള രീതിയിലാണ്. എങ്ങനെയാണ് ഈ മാധ്യമങ്ങള്‍ക്ക് മാധ്യമ ധര്‍മ്മങ്ങള്‍ വ്യഭിചരിക്കാന്‍ സാധിക്കുന്നത്. ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റ് കണ്ടൊന്നും ഈ റോജിന്‍ കല്ലഞ്ചേരി പേടിക്കില്ല എന്ന് ഓര്‍ത്തോ സഖാക്കളെ. കൊല്ലാന്‍ ആകും തോല്‍പ്പിക്കാന്‍ ആകില്ല എന്നോര്‍ത്തോളൂ

പ്രതിഷേധിക്കുന്നവരെ കള്ളനായി, കൊള്ളക്കാരനായി,

പ്രതിഷേധിക്കുന്നവരെ കള്ളനായി, കൊള്ളക്കാരനായി, തീവ്രവാദിയായി ചിത്രീകരിക്കുന്നു. പിണറായിസത്തിനെതിരെ നിയമപരമായി മുന്നോട്ട് പോവും. ഈ വാര്‍ത്ത കൊടുത്ത ദേശാഭിമാനി ലേഖനും കുമ്പളങ്ങിയിലെ പ്രാദേശിക സിപിഎം സഖാക്കള്‍ക്കുമുള്ള വടയും ചായയും ഞാന്‍ തരുന്നുണ്ട് ഇപ്പോഴല്ല പിന്നെ. എത്രയും സ്‌നേഹത്തോടെ എന്നും തളരാതെ മുന്നോട്ട്. നിങ്ങളുടെ സ്വന്തംറോജന്‍ കല്ലഞ്ചേരി...?(യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറി )

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  Youth Congress leader Rojan Kallancherry says legal action will be taken against CPM workers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X