ചെന്നിത്തലയോ റെക്കോഡ് പുറത്തുവിട്ട കുലംകുത്തികളോ, എന്ത് നടപടിയെടുത്തു'; ഷാഫിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
കൊച്ചി: കൊവിഡ് കാലത്ത് യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ യാതൊരു പ്രവർത്തനവും കാഴ്ച വെച്ചില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗ്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന ചെന്നിത്തലയുടെ വാക്കുകളായിരുന്നു ഷാഫിയെ പ്രകോപിപ്പിച്ചത്. യൂത്ത്കോൺഗ്രസിന്‍റെ യൂത്ത് കെയര്‍ പ്രവര്‍ത്തനം അഭിമാനമാണെന്നും സഹപ്രവര്‍ത്തകരെ മറക്കില്ലെന്നുമായിരുന്നു ഷാഫി കുറിച്ചത്.
എന്നാൽ ചെന്നിത്തല ലക്ഷ്യം വെച്ചുള്ള ഷാഫിയുടെ വിമർശനത്തിനെതിരെ യൂത്ത് കോൺഗ്രസിൽ അതൃുപ്തി പുകയുകയാണിപ്പോൾ. മുൻ പ്രതിപക്ഷ നേതാവിനെ അപമാനിച്ചെന്ന് ആരോപിച്ച് സംഘടന ജനറൽ സെക്രട്ടറി തന്നെ ഷാഫിയ്ക്കെതിരെ രംഗത്തെത്തി. ഇപി രാജീവാണ് ഫേസ്ബുക്കിലൂടെ ഷാഫിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. വായിക്കാം

ബഹുമാന്യനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഷാഫി പറമ്പിൽ വികാരത്തിന് അടിമപ്പെടാതെ വിവേകപൂർവമായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,
ഇവിടെ ആരാണ് യൂത്ത് കോൺഗ്രസിനെ അപമാനിച്ചത്, മാധ്യമപ്രവർത്തകർ ഇല്ലാതിരിക്കുന്ന സമയത്ത്, യൂത്ത് കോൺഗ്രസിന്റെ സംഘടനാ വേദിയിൽ ആത്മാവിമർശനം നടത്തി, പുതിയ തലമുറയെ ഉപദേശിക്കുന്ന മുതിർന്ന നേതാവിനെ പോലെ സംസാരിച്ച രമേശ് ചെന്നിത്തലയോ?
, ആ ഉപദേശം റെക്കോർഡ് ചെയ്ത് രാഷ്ട്രീയ എതിരാളികൾക്ക് ദുരുദ്ദേശത്തോടെ കൂടി എത്തിച്ചു നൽകിയ കുലംകുത്തികളോ,? താങ്കൾ യൂത്ത് കോൺഗ്രസിന് സംസ്ഥാന പ്രസിഡണ്ട് ആയിരിക്കുന്ന വ്യക്തിയാണ്, ഇതുപോലെ കുലംകുത്തി പ്രവർത്തനത്തിന്റെ പ്രവർത്തനത്തിന് വിധേയപ്പെട്ടവനുമാണ്...
" താങ്കൾ നടത്തിയ സൈക്കിൾ യാത്ര ദുഷ്കരമായപ്പോൾ പദയാത്രയോ ബൈക്ക് റാലിയോ മതിയായിരുന്നു എന്ന് പറഞ്ഞത് റെക്കോർഡ് ചെയ്തു പുറത്തുവിട്ട രാഷ്ട്രീയ കുലംകുത്തി പ്രവർത്തനത്തിന്റെ കാസർഗോഡ് വേർഷനാണ് ഇപ്പോൾ ഈ പ്രചരിക്കുന്ന വാർത്തക്ക് അടിസ്ഥാനം, "ആ അനുഭവം വെച്ച് താങ്കൾ യൂത്ത് കോൺഗ്രസിന്റെ ഒരു ജില്ലാ സമ്മേളനത്തിൽ സംഘടനാപരമായി ചർച്ച നടക്കുന്നത് റെക്കോർഡ് ചെയ്ത പുറത്തുവിടുന്നത് ധാർമികതയ്ക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചതായി പറഞ്ഞു കേട്ടു.
ഒരിക്കൽ കുലംകുത്തി രാഷ്ട്രീയത്തിന് ഇരയാക്കപ്പെട്ട വ്യക്തിയുടെ മുൻകരുതൽ ആയിട്ട് അതിന് നമുക്ക് കണക്കാക്കാം, പക്ഷേ ഇന്നത്തെ കാസർഗോഡ് സംഭവത്തിൽ താങ്കൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ടായി ആക്ട് ചെയ്തു ഈ കുലംകുത്തി പ്രവർത്തനം നടത്തിയവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുകയല്ലേ താങ്കളുടെ കർത്തവ്യം.
പിന്നീട് ഒന്ന് കൂടി പറയണം എന്ന് തോന്നുന്നു കഴിഞ്ഞ 15 ദിവസം ആയി കേരളം നിറഞ്ഞു നിൽക്കുന്ന AI ക്യാമറാ അഴിമതിയിൽ ഇന്ന് ദിവസം വരെ താങ്കളും ഞാനുൾപ്പെടെയുള്ള പ്രസ്ഥാനവും നൽകിയ കോൺട്രിബ്യൂഷൻ എന്താണ് എന്ന് അറിയാൻ കേരള ജനത ആഗ്രഹിക്കുന്നു.തിരുവനന്തപുരം മുതൽ കാസർകോട് വരെ ഏതെങ്കിലും മണ്ഡലം കമ്മിറ്റി യോ ബ്ലോക്ക് കമ്മറ്റി യോ ജില്ലാ കമ്മിറ്റി യോ എന്തെങ്കിലും പിണറായി സർക്കാരിന് എതിരെ എന്തെങ്കിലും ചെയ്തോ???












Click it and Unblock the Notifications