Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിന്‍

തിരുവനന്തപുരം: വർഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജ് എന്ന മാല്യനത്തെ എടുത്ത് കളയേണ്ടത് ഓരോ മലയാളിയുടെയും കടമയും ഉത്തരവാദിത്തവും ആണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിന്‍. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരെയും വേർതിരിച്ച് കാണാത്ത മനുഷ്യ സ്നേഹിയായ , മറ്റുള്ളവരുടെ നൻമ മാത്രം നോക്കി കാണുന്ന, ഒരാളുടെ സ്ഥാപനത്തെ പറ്റി ഇല്ലാക്കഥകൾ പറയുമ്പോൾ കേരളീയ സമൂഹം അത് പുച്ഛിച്ച് തള്ളും എന്ന കാര്യത്തിൽ സംശയമില്ലെന്നും ശോഭാ സുബിന്‍ വ്യക്തമാക്കുന്നു. മുമ്പ് ലുലുവില്‍ താമസിച്ചതുള്‍പ്പടെ വ്യക്തമാക്കികൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ശോഭാ സുബിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ദുബായിൽ ബർഷയിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇലക്ട്രോണിക്സിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന സമയം. ഇത് പോലൊരു നോമ്പുകാലം. ചിക്കൻ ബോക്സ് പിടിപെട്ട് റൂമിൽ നിന്ന് പുറത്തിറങ്ങാനാകാതെ കിടക്കുന്ന സമയം. അന്ന് ദുബായിൽ 96.7 റേഡിയോയിൽ റമദാൻ സന്ദേശം നൽകാൻ എത്തിയത് ലുലു ഗ്രൂപ്പിന്റെ എം ഡി ബഹുമാനപ്പെട്ട എം എ യൂസഫലി അവർകൾ ആണ്. അവതാരകന്റെ പ്രധാനപ്പെട്ട ഒരു ചോദ്യം എന്താണ് മറ്റുള്ളവരോട് റമദാൻ മാസത്തിൽ നൽകുവാനുള്ള സന്ദേശം.

shobasubina-

യൂസഫലിക്കയുടെ മറുപടി. എന്റെ പിതാമഹൻ മാർ എന്നെ പഠിപ്പിച്ചത് സത്യസദ്ധ്യമായി ബിസനസ് ചെയ്യണമെന്നാണ്. ഇതര മതസ്ഥരെ ബഹുമാനിച്ചു കൊണ്ടുള്ള ജീവിതമാണ് മുന്നോട്ട് നയിക്കേണ്ടത് എന്ന് അവർ എന്നോട് പറയുകയും ഞാൻ അവരുടെ മാതൃക പിൻ തുടരുകയും ചെയ്യുന്നു. നമുക്ക് കിട്ടുന്ന ലാഭത്തിൽ നിന്ന് കുറച്ച് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെക്കണം. അത് നമ്മുടെ കടമയാണ്. ലുലുവിൽ ആയിരക്കണക്കിന് സ്റ്റാഫുകൾ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉണ്ട് . അവരാണ് എന്റെ എല്ലാം . അവരാണ് എന്റെ ശക്തി. എനിക്ക് അവർ എല്ലാം ഒരു പോലെയാണ്. അവരുടെ സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം നിൽക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ ഇന്റെർവ്യു കഴിഞ്ഞപ്പോൾ മനസിൽ തോന്നിയ ഒരു കാര്യമുണ്ട്. ഇത് പോലൊരു വ്യക്തിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ് വലിയ ഭാഗ്യം .

അദ്‌ദേഹത്തിന്റെ സ്നേഹവും അനുകമ്പയും നൻമയും മതേതരത്തവും നേരിട്ടറിഞ്ഞ വ്യക്തിയാണ് ഞാൻ . ഞാൻ ഹിന്ദുവാണോ മുസ്ലിം ആണോ എന്ന് നോക്കിയട്ടല്ല അദ്ദേഹം ലുലുവിൽ ജോലി തന്നത്. ആർക്കും അവിടെ ജോലി ലഭിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല. ബർഷയിൽ ജോലി ചെയ്യുന്ന സമയത്ത് ബർഷ ലുലു ഹൈപ്പർ മാർക്കറ്റിന്റെ തലപ്പത്ത് ഇരുന്നിരുന്നത് ഒരു ക്രിസ്ത്യൻ സഹോദരനാണ്.

ജാതിയുടെയും മതത്തിന്റെയും പേരിൽ ആരെയും വേർതിരിച്ച് കാണാത്ത മനുഷ്യ സ്നേഹിയായ , മറ്റുള്ളവരുടെ നൻമ മാത്രം നോക്കി കാണുന്ന , ഒരാളുടെ സ്ഥാപനത്തെ പറ്റി ഇല്ലാക്കഥകൾ പറയുമ്പോൾ കേരളീയ സമൂഹം അത് പുച്ഛിച്ച് തള്ളും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ ലുലു എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് അന്തസും അഭിമാനത്തോടെയും ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഉണ്ട് . അവരോടു കൂടിയുള്ള വെല്ലുവിളി ആണ് പി സി ജോർജിനെ പോലുള്ള ആളുകളുടെ തരം താന്ന പ്രസ്താവന. ഇയാളെ പോലുള്ള വർഗ്ഗീയ വിഷം ചിറ്റുന്നവനെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഒന്നു കൂടി :
യൂസഫ് ഭായിയുടെ ജൻമ സ്ഥമായ നാട്ടികയിൽ തൃപ്രയാറിൽ അദ്ദേഹത്തിന്റെ
Y MALL ഉണ്ട് . ഏറെ തിരക്കുള്ള മാൾ ആണ് . ഇവിടെ നിന്നുള്ള വരുമാനം പോകുന്നത് പ്രധാനമായും നാല് സ്ഥലത്തേക്കാണ്.

ഒന്ന്. ഏറെ പ്രസിദ്ധമായ തൃപ്രയാർ ക്ഷേത്രം.
രണ്ട് . നാട്ടിക ആരിക്കിരി അമ്പലം
മൂന്ന് . തൃപ്രയാർ കൃസ്ത്യൻ പള്ളി
നാല്: നാട്ടിക ജുമ മസ്ജിദ് .

ഇത്തരത്തിൽ ഉള്ള ഒരു സ്ഥാപനത്തെയാണ് മനപൂർവം അജൻഡകൾ ഉണ്ടാക്കി ചിലർ ഗൂഢലക്ഷ്യങ്ങളുമായി തരം താന്ന പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. പി സി ജോർജിന്റെ പ്രസ്താവന കേരളത്തിന്റെ മതേതര സംസ്കാരത്തിന് നേരെയുള്ള വെല്ലുവിളിയാണ്. അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ പുരട്ടിയാലും പി സി ജോർജിൽ നിന്നും ദുർഗന്ധം മാത്രമാണ് വരിക. പി സി ജോർജ് എന്ന മാല്യനത്തെ എടുത്ത് കളയേണ്ടത് ഓരോ മലയാളിയുടെയും കടമയും ഉത്തരവാദിത്തവും ആണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+