ഉരുക്കുകോട്ട, പിന്നെന്തിനതിനൊരു, അപര പിതൃത്വമെന്നതത്ഭുതം; വിഡിക്കെതിരെ കോൺഗ്രസ് നേതാവിന്റെ പരോക്ഷ കവിത
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന വിശേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പരോക്ഷ വിമര്‍ശന കവിതയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പഠിക്കാനുണ്ടേറെ എന്ന് തുടങ്ങുന്ന തലക്കെട്ടിലാണ് കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കവിതയില്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയവുമായി നേരിട്ട് ബന്ധം തോന്നുന്ന വരികളും കവിതയിലുണ്ട്. കോട്ടയെന്നാലത് ഉരുക്കുകോട്ട.. ആര് തകര്‍ത്താലും തകരാത്തൊരുരുക്കുകോട്ട... തകര്‍ക്കാന്‍ നോക്കിയോര്‍ സ്വയം തകര്‍ന്നോരുരുക്കുകോട്ട.. പിന്നെന്തിനതിനൊരു - അപരപിതൃത്വമെന്നതത്ഭുതം എന്നിങ്ങനെയാണ് ആ വരികള്‍.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന വിശേഷണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

അതിന് പകരം വയ്ക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍. നഗരത്തില്‍ എന്റെ ചിത്രം വച്ചുള്ള ഫ്ലക്സുകള്‍ നീക്കംചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. എല്ലാവരുടെയും നടത്തിയ കഠിനാധ്വാനത്തിന്റെ വിജയമാണ് അവിടെയുണ്ടായത്. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് ഞാന്‍ നടത്തിയത്. ക്യാപ്ടന്‍ വിളിയും ലീഡര്‍ വിളിയുമൊന്നും കോണ്‍ഗ്രസിനെ നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത് ഇനിയും സാധിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ കരുത്തുറ്റ രണ്ടാം നിര വളര്‍ന്ന് വരുകയാണ്. അത് ഭാവിയിലേക്കള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. അവരെ പ്രോത്സാഹിപ്പിക്കും. അതിന് ഗ്രൂപ്പൊന്നുമില്ല. അക്കാര്യം കെ പി സി സി അധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം നിര മാത്രമല്ല. മൂന്നാം നിരയെയും നാലാം നിരയെയും ശക്തിപ്പെടുത്തണം. ചെറുപ്പക്കാരെയും സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവരണം. വനിതാ എം.പിക്ക് പിന്നാലെ നിയമസഭയിലേക്കും കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത കൂടി എത്തിയിരിക്കുകയാണ്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
തുടച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
നുസൂര്‍ പങ്കുവച്ച കവിതയുടെ പൂര്‍ണരൂപം ഇങ്ങനെ
കവിത : 'പഠിക്കാനുണ്ടേറെ..'
പഠിക്കാനുണ്ടേറെ....
ഇനിയും പഠിക്കാനുണ്ടേറെ...
പ്രഭാത സവാരിക്കിറങ്ങിയവര്‍,
കണ്ടുഞെട്ടി സുന്ദരമുഖങ്ങള്‍- പടങ്ങളില്‍...
മാധ്യമങ്ങളില്‍
കണ്ടമുഖമല്ലിതെന്നുറപ്പ്..
അതൊരു നാരീ മുഖമാണെന്നുറപ്പല്ലോ. .
എന്നാലിതെന്തത്ഭുതം...
സൂക്ഷിച്ചുനോക്കുമ്പോളല്ലോ അതിന്‍രസം .
ചരടുവലിക്കുന്നവര്‍ ബഹുമാന്യര്‍. . . .
വന്ദിക്കുന്നതല്ലൊ മാലോകരവരെ..
പഠിക്കാനുണ്ടിനിയുമേറെ ...
കോട്ടയെന്നാലത് ഉരുക്കുകോട്ട..
ആര് തകര്‍ത്താലും തകരാത്തൊരുരുക്കുകോട്ട...
തകര്‍ക്കാന്‍ നോക്കിയോര്‍ സ്വയം തകര്‍ന്നോരുരുക്കുകോട്ട..
പിന്നെന്തിനതിനൊരു - അപരപിതൃത്വമെന്നതത്ഭുതം..
പഠിക്കാനുണ്ടേറെ. . . .
ഞാനെന്നെ - നേതാവെന്നുവിളിച്ചാലാവുമോ ഞാനൊരു നേതാവെന്നോര്‍ക്കണം..
ആയിരംപേരൊന്നിച്ചുവിളിച്ചാലാവണം ഞാനൊരുനേതാവെന്നതുംചരിത്രം..
അങ്ങനൊരുനേതാവുണ്ടതിന്‍-
ഫലമാണിങ്ങാനൊരു വിജയമെന്നോര്‍ക്കണം നമ്മള്‍.
പഠിക്കാനുണ്ടിനിയുമേറെ . .
പച്ചപ്പിനെ സ്‌നേഹിച്ചോന്‍. . .
വ്യവസ്ഥിതിയെ പഠിപ്പിച്ചോന്‍ . .
സ്ത്രീസുരക്ഷയ്ക്കായ് വാദിച്ചോന്‍ .
കുടുംബവാഴ്ചയെ പുച്ഛിച്ചോന്‍ .. .
തെറ്റിനെതിരെ വിരല്‍ചൂണ്ടിയോന്‍..
ഒറ്റപ്പെടുത്തിയവര്‍ക്കൊരു മറുപടി
മൃത്യുവില്‍ നല്കിയോന്‍...
ഇനിയും പഠിക്കാനുണ്ടേറെ..
മാലോകര്‍ പഠിച്ചത് പഠിക്കാത്തതൊരാള്‍ മാത്രം...
അവരോടൊന്നും പറയേണ്ടതില്ലീ കാലത്തില്‍..
കലികാലമെന്നതോര്‍ക്കണം നമ്മളെങ്കിലും..
പഠിക്കാനുണ്ടേറെ..
ഇനിയും പഠിക്കാനുണ്ടേറെ..












Click it and Unblock the Notifications