Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാന്തരം സദ്യയില്‍ അല്‍പ്പം നായ കാഷ്ടം വച്ചാല്‍ എന്താകും അവസ്ഥ? ശശികലക്കെതിരെ അബിന്‍ വര്‍ക്കി

നന്ദഗോവിന്ദം ഭജന്‍സ് ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഗാനം പാടിയതിനെതിരെ കഴിഞ്ഞ ദിവസം ഹിന്ദുത്വ നേതാവ് കെപി ശശികല രംഗത്തുവന്നിരുന്നു. ചിക്കന്‍ മസാല നല്ലതാണ്, പായസത്തില്‍ ഇടരുത് എന്നായിരുന്നു അവരുടെ വിമര്‍ശനം. ആര്‍ബി ബാബു ഉള്‍പ്പെടെയുള്ള മറ്റു ചിലരും നന്ദഗോവിന്ദം ഭന്‍സിനെതിരെ രംഗത്തെത്തി. ഒടുവില്‍ പാടിയവരും ക്ഷേത്ര കമ്മിറ്റിയും ഇവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

അതേസമയം, ശശികലക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. പാട്ട് പാടിയതില്‍ ക്ഷേത്ര കമ്മിക്ക് കുഴപ്പമില്ല, വിശ്വാസികള്‍ക്കും പ്രശ്‌നമില്ല. പിന്നെ ആര്‍ക്കാണ് കുഴപ്പം. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്കാണ് എന്നു അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.

kp sasikala abin varkey-

പത്ത് കൊല്ലം മുമ്പു വരെ നമ്മുടെ നാട് പാട്ടില്‍ മതം ഉണ്ടെന്ന് മനസില്‍ പോലും ഓര്‍ത്തിരുന്നില്ല. എന്തുപറയാനാണ്. ഒന്നാന്തരം സദ്യ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അറ്റത്ത് നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. അതാണ് കേരളത്തിലെ ഈ വക ടീച്ചര്‍മാരുടെ അവസ്ഥ. ഇവര്‍ ഒറ്റ ആള്‍ നാട് മുഴുവന്‍ നാറ്റിക്കുമെന്നും അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

അബിന്‍ വര്‍ക്കിയുടെ കുറിപ്പ് വായിക്കാം: ''ആദ്യമായി ' പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്ന പാട്ട് ഗാനമേളയില്‍ പാടി കേട്ടത് എന്റെ നാട്ടിലെ ഒരു പള്ളി പെരുന്നാളിന് ഗാനമേള നടന്നപ്പോഴാണ്. അത് പോലെ ' യിസ്രയേലിന്‍ നാഥനയായി വാഴും ഏക ദൈവം ' എന്ന പാട്ട് എത്രയോ അമ്പലങ്ങളിലെ ഗാനമേളകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇവിടെ എല്ലായിടത്തും ' മാപ്പിള പാട്ടുകള്‍ക്ക് തകര്‍ത്ത് ഡാന്‍സും ചെയ്തിട്ടുമുണ്ട്.

ഇതിപ്പോ പള്ളിയില്‍ നടത്തുന്ന പരിപാടിക്കും അമ്പലത്തില്‍ നടത്തുന്ന പരിപാടിക്കും പാട്ട് ഏത് പാടണം, പാട്ട് ആര് കേള്‍ക്കണം എന്ന ചര്‍ച്ചയിലേക്ക് പോകുന്നത് തന്നെ തെറ്റാണ്. നന്ദഗോവിന്ദം ഭജന്‍സ് അവിടെ ഒരു പാട്ട് പാടിയതില്‍ അവിടത്തെ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികള്‍ക്കോ ജനങ്ങള്‍ക്കോ കുഴപ്പമില്ല. പിന്നെ ആര്‍ക്കാണ് കുഴപ്പം. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാന്‍ നില്‍ക്കുന്ന ചില കോമരങ്ങള്‍ക്ക്.

നമ്മുടെ നാട് നല്ല മതേതരം ആയ ഒന്നാണ്. എന്തായിരുന്നു മതേതരം എന്ന് ചോദിച്ചാല്‍, 10 കൊല്ലം മുന്‍പ് വരെ നമ്മുടെ നാട് ഇങ്ങനെ പാട്ടില്‍ മതം ഉണ്ടെന്നുള്ള കാര്യം മനസ്സില്‍ പോലും ഓര്‍ത്തിരുന്നില്ല എന്നത് തന്നെയാണ്. പക്ഷെ എന്ത് പറയാന്‍ ആണ്. നല്ല ഒന്നാം തരം സദ്യ തൂശനിലയില്‍ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വച്ചാല്‍ എന്തായിരിക്കും അവസ്ഥ. അതാണ് കേരളത്തിലെ ഈ വക ടീച്ചര്‍മാരുടെ അവസ്ഥ. സദ്യ മുഴുവന്‍ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവര്‍ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവന്‍ നാറ്റിക്കും.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+