Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷിനെ 'കാണാനില്ല'; പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി

കൊല്ലം: കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് പരാതി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലത്തില്‍ എംഎല്‍എയുടെ തലവെട്ടം പോലും ഇല്ലെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനെ സമീപിച്ചിരിക്കുന്നത്.

പ്രകൃതി ക്ഷോഭങ്ങള്‍ മൂലം കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അവിടെയൊന്നും കൊല്ലം നിയോജക മണ്ഡലം എംഎല്‍എയെ കണ്ടില്ല. കൊല്ലം കലക്ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Mukesh

എന്നാല്‍ അവിടെപ്പോലും എംഎല്‍എയുടെ പൊടി പോലും കാണാന്‍ കിട്ടിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം പറയുന്നു. പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് പരാതിയുമായി മുന്നിട്ടിറങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടിയിലും കൊല്ലം എംഎല്‍എ മുകേഷ് പങ്കെടുത്തിട്ടില്ല. പൊതുജനങ്ങള്‍ക്ക് എംഎല്‍എയെ ഈ പ്രവൃത്തിയില്‍ അതൃപ്തിയുണ്ടെന്നും അവരുടെ ആവശ്യമാണ് ഈ പരാതിക്ക് കാരണമെന്നും വിഷ്ണു ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പോലീസില്‍ പരാതി നല്‍കാനുള്ള മതിയായ കാരണമാണെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+