
ഡിവൈഎഫ്ഐക്കാര്‍ തലയറുത്തിട്ട ഗാന്ധി പ്രതിമ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; കടന്നാക്രമിച്ച് ഷാഫി പറമ്പില്‍
തിരുവനന്തപുരം: നിയമസഭയിലെ മാധ്യമവിലക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം എല്‍ എ. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മാധ്യമ ഇടപെടലിനെ വിമര്‍ശിക്കുന്നത് മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് ആക്രോശിച്ച പിണറായി വിജയനാണ് എന്നത് കൗതുകമാണ് എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ആര് എസ് എസിനെ പ്രതീകാത്മകമായി പിന്തുടരുന്നത് ഡി വൈ എഫ് ഐക്കാരാണെന്നും ഷാഫി പറമ്പില്‍ കണ്ണൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു. അക്കാര്യം മുഖ്യമന്ത്രിയെ കൂടുതല്‍ ബോധ്യപ്പെടുത്താനായി ഡി വൈ എഫ് ഐക്കാര്‍ തലയറുത്ത് മാറ്റിയ ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട് എന്നും നിയമസഭയുടെ മുന്പില് അത് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടിരുന്നു. 37 ദിവസത്തിന് ശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് പ്രതിപക്ഷ നേതാവിനെ ആദ്യം തന്നെ ഉപദേശിക്കുന്നത് മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടരുത് എന്നാണ്. അതുപോലെ തന്നെ ഇന്ന് രാവിലെ കേരളത്തിന്റെ നിയമസഭയില്‍ ചരിത്രത്തിലില്ലാത്ത വിധം മാധ്യമങ്ങള്‍ക്ക് വിലക്ക്. സഭാ ടിവിയില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടത് മാത്രം.

മറ്റുള്ളത് വിലക്കാന്‍ ആരാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് ആക്രോശിച്ചത് ആരാണ്. ഇന്നും 45 മിനിറ്റ് അങ്ങ് പത്ര സമ്മേളനം നടത്തിയ റേഡിയോ തുറന്ന് വെച്ചത് പോലെ. 10 മിനിറ്റ് അങ്ങേക്ക് വേണ്ട രണ്ട് ചോദ്യങ്ങള്‍ക്ക് അങ്ങ് മറുപടി പറഞ്ഞു. ബാക്കി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും കൂടി അഞ്ചോ ആറോ മിനിറ്റ്.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഒരുമണിക്കൂര്‍ 20 മിനിറ്റോളം നീണ്ട് നിന്ന പത്രസമ്മേളനത്തില്‍ അങ്ങ് അയച്ച മൂന്ന് കൈരളിക്കാരനും രണ്ട് ദേശാഭിമാനിക്കാരനും ഉള്‍പ്പടെ അവരെല്ലാവരും ചോദിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും 50 മിനിറ്റിലധികം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് വേണ്ടി മാത്രം നീക്കി വെച്ചു. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ച ഒരാള്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഇടപെടുന്നതിനെ വിമര്‍ശിക്കുന്നത് കാണാന്‍ കൗതുകമുണ്ട്.

രണ്ടാമത്തെ കാര്യം ആര് എസ് എസ് പ്രായോഗികമായി ചെയ്തതാണ് പോലും കോണ്‍ഗ്രസ് പ്രതീകാക്തമകമായി ചെയ്തത്. കൈരളിയും ദേശാഭിമാനിയും നല്കുന്ന നരേറ്റീവിനെ കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ല. ഇല്ലെങ്കില്‍ ഒരു കാര്യം അങ്ങ് ഓര്‍ക്കണം. അങ്ങയുടെ ജില്ലയായ കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ഇന്നൊരു വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്.

രണ്ട് ഡി വൈ എഫ് ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റമെന്താണ് എന്നും അങ്ങേക്ക് അറിയാം. ഗാന്ധി പ്രതിമയുടെ തല അറുത്ത് മാറ്റി അവിടെ പകരം ചെങ്കല്ല് വെച്ച് ദൂരെ എറിഞ്ഞ് പോയ ആ ഡി വൈ എഫ് ഐക്കാരെയാണ് അങ്ങയുടെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.

ഗാന്ധിയെ വീണ്ടും വീണ്ടും വധിക്കാന്‍ ശ്രമിക്കുന്ന ആര് എസ് എസിന്റെ ശൈലി, ആ ശൈലി കേരളത്തില്‍ പിന്തുടരുന്നത് ചുവപ്പ് നരച്ച് കാവിയായ ഡി വൈ എഫ് ഐ ഉള്‍പ്പടെയുള്ള അങ്ങയുടെ പാര്‍ട്ടിയുടെ അണികളാണ് എന്നിരിക്കെ ദയവ് ചെയ്ത് ആര് എസ് എസ് വിരുദ്ധതയുടെ കാര്യത്തിലും അതുപോലെ തന്നെ മാധ്യമങ്ങളോടുള്ള ഇടപെടലുകളും കാര്യത്തിലും അങ്ങ് ഞങ്ങളെ ഉപദേശിക്കരുത്.

അങ്ങേക്ക് കൂടുതല്‍ ബോധ്യപ്പെടാനായി ഗാന്ധി പ്രതിമ ഡി വൈ എഫ് ഐക്കാര്‍ തലയറുത്ത് മാറ്റിയ ഗാന്ധി പ്രതിമ ഞങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നുണ്ട്. നിയമസഭയുടെ മുന്പില് അങ്ങേക്ക് ഞങ്ങളത് സമര്‍പ്പിക്കും
രാജസ്ഥാന് 1.68 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി അംബാനിയും അദാനിയും