Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ പരാമര്‍ശം; അപ്പോത്തിക്കിരിയ്ക്ക് പണികിട്ടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ അപ്പോത്തിക്കിരിയുടെ പ്രദര്‍ശനം തടഞ്ഞു. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് അപ്പോത്തിക്കിരി പ്രദര്‍ശിപ്പിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുക്കത്തെ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ അമ്പതിലധികം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പ്രവര്‍ത്തകര്‍ തിയേറ്റററിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിയ്ക്കുകയായിരുന്നു.

apothecary

ഒരു കാരണവശാലും സുരേഷ് ഗോപിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം പണിയണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും വിമാനത്താവളവിഷയത്തില്‍ കാര്യമറിയില്ലെങ്കില്‍ മുഖ്യമന്ത്രി വിവരമുള്ളവരോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് കടുത്ത മറുപടിയും നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ ചിത്രം തടഞ്ഞുകൊണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. സുരേഷ് ഗോപി മാപ്പ് പറയണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.

മാധവ് രാമദാസിന്റെ പുതിയ ചിത്രമാണ് അപ്പോത്തിക്കിരി. സുരേഷ് ഗോപിയെകൂടാതെ ജയസൂര്യ, ആസിഫ് അലി, മീര നന്ദന്‍, അഭിരാമി എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+