Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു...

കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെയുള്ള പ്രതിഷധം ശക്തമാകുന്നു. എറണാകുളം ടൗണ്‍ഹാളിന് മുന്നിലും കളമശേരി പത്തടിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതായും ആരോപമണമുണ്ട്.

mmmani

അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. മണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം പറയുമ്പോള്‍ താന്‍ രാജിവെയ്ക്കില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇടതുമുന്നണി എന്ത് തീരുമാനമെടുത്താലും താന്‍ അംഗീകരിക്കുമെന്നുമാണ് മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+