കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസക് സാറേ, ലേശം ചോറ് കൂടി; സിപിഎമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Google Oneindia Malayalam News

കൊച്ചി: എന്‍ഡിഎ നേതാവിന്റെ വീട്ടില്‍ അത്താഴ വിരുന്നില്‍ സിപിഎം നേതാവ് തോമസ് ഐസക് പങ്കെടുത്തത് വിവാദമാകുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്. വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രഞ്ജിത് രാജ്‌വിയുടെ വീട്ടിലായിരുന്നു വിരുന്ന്. കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി കഴിഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ നടന്ന ഇത്തരം ഒത്തു ചേരലുകള്‍ വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

th

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പഴയകാല സിപിഎം-ബിജെപി നേതാക്കള്‍ നടത്തിയ കൂടിച്ചേരലുകള്‍ കൂടി ഓര്‍മിപ്പിച്ചാണ് വിമര്‍ശിച്ചിരിക്കുന്നത്. കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടെതാണെന്നും അദ്ദേഹം പരിഹസിക്കുന്നു. വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവുംബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവും

തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കൺവീനറുടെ വീട്ടിൽ മുതിർന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാർത്ത കണ്ടു. ഇത്തരം 'ഒത്തുകൂടലുകൾ' മുൻപ് ഡൽഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിൻ്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.
അത്തരം കൂടിച്ചേരലുകൾ കൊണ്ട് BJP യുടെ സ്വീകാര്യത 'പിന്നോക്ക സമുദായങ്ങളിൽ' വർദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകൾ കൂടുകയാണ്... കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.
ഐസക്ക് സാറെ, ലേശം ചോറ് കൂടി!

Recommended Video

cmsvideo
Mullappally Ramachandran's reply to hibi eden | Oneindia Malayalam

English summary
Youth Congress Rahul Mamkootathil response over Thomas Isaac dinner at NDA leader's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X