കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോൺഗ്രസ് പുനഃസംഘടന അനിശ്ചിതത്വത്തിൽ; ഗ്രൂപ്പുകൾ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രം തള്ളി!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് യൂത്ത് കോൺ‌ഗ്രസ് പുനഃസംഘടന വീണ്ടും അനിശ്ചിതത്വത്തിൽ. ഷാഫി പറമ്പിൽ എംഎൽഎയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥൻ എംഎൽഎ അടക്കം നാല് പേരെ വൈസ് പ്രസിഡന്റുമാരായും നിർദേശിച്ചുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് കേരളത്തിലെ ഗ്രൂപ്പുകൾ അഖിലേന്ത്യാ നേതൃത്വത്തിന് നൽകിയത്. എന്നാൽ ഇത് കേന്ദ്ര നേതൃത്വം തള്ളി.

ഗ്രൂപ്പുകൾ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രനേതൃത്വം തള്ളിയോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ ദില്ലിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് യൂത്ത് നേതാക്കൾ. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ദില്ലിയിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം തീർത്തു പറഞ്ഞു.

Youth Congress

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എംപി, ഹൈബി ഈഡൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, സിആർ മഹേഷ് എന്നിവരാണ് ദില്ലിയിൽ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച നടത്തിയത്. ശബരീനാഥിന് പുറമെ, എൻഎസ് നുസൂർ, വിദ്യാ ബാലകൃഷ്ണൻ, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

തിര‍ഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന കർശന നിലപാടിലാണ് അഖിലേന്ത്യാ നേതാക്കൾ. യൂതത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് തീർപ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്. സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ ഈ അഭ്യർത്ഥന അവർ വച്ചേക്കും.

English summary
Youth Congress Reorganization; Center rejected the list put forward by the groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X