കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലട ബസിനെ 'കൊല്ലട' ആക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ , വീഡിയോ വൈറല്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കല്ലടയല്ല, കൊല്ലട എന്നാക്കണം ബസിന്‍റെ പേര്, കല്ലട ബസ്സിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഏവരും ഒരു പോലെ പറഞ്ഞ വാക്കുകളാണ് ഇത്. അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന്‍റെ ചൂട് മാറും മുന്‍പ് യാത്രക്കാരിക്ക് നേരെ പീഡന ശ്രമം നടന്ന സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്ന പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി. ബസ്സിനെ തടഞ്ഞ് നിര്‍ത്തി കല്ലട എന്നതിന് പകരം കൊല്ലടയെന്ന് പ്രവര്‍ത്തകര്‍ പേര് മാറ്റുന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 youthkollada

ബസ്സിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതോടെയാണ് കല്ലട ബസ്സിന്‍റെ ഗുണ്ടായിസം പുറത്തറിയുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ബസിനെതിരെ മറ്റൊരു പരാതി ഉയര്‍ന്നു. തമിഴ്നാട് സ്വദേശിനിയായ യാത്രക്കാരിയാണ് ബസ്സിന്‍റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിത്. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്.

<strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്</strong>അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്

കഴിഞ്ഞ ദിവസം മറ്റൊരു കല്ലട ബസിലും യാത്രക്കാരനെതിരെ ക്രൂരമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. അമിത വേഗതയില്‍ അശ്രദ്ധമായി ബസ് ഓടിച്ചു ഹംപില്‍ ചാടിയത് മൂലം യാത്രക്കാരന്‍റെ തുടയെല്ല് പൊട്ടിയിരുന്നു. വേദനകൊണ്ടു പുളഞ്ഞ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നായിരുന്നു ആക്ഷേപം.

<strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര</strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

ബസിനെതിരെ പരാതി ശക്തമായതോടെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുകയാണ് ഗതാഗത വകുപ്പ്. കല്ലട ബസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

<strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!</strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
Youth congress replace kallada bus name to kollada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X