
സെക്രട്ടേറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം; സമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം; പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയേറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. സമരം അവസാനിപ്പിക്കുന്നതായി ഇന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചെങ്കിലും തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
എന്നാല്‍ സമരം സംബന്ധിച്ച് തിങ്കളാഴ്ച്ച തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കും കോണ്‍ഗ്രസിനും മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയെന്നായിരുന്നു നിരാഹാരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞത്. സമ്മര്‍ദശക്തിയായി ഇനിയും തുടരുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.
മന്ത്രി എകെ ബാലനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തും നൈറ്റ് വാച്ചര്‍മാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിച്ചും പരമാവധി നിയമനങ്ങള്‍ നടത്താമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. അതേ സമയെ രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനാല്‍ സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികള്‍ സമരം തുടരും.നേതാക്കളായ ഷാഫി പറമ്പില്‍ എംഎല്‍എ, ശബരിനാഥ് എംഎഎല്‍എ എന്നിവരായിരുന്നു നിരാഹാര സമരത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ഇരുവരുടേയും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. മറ്റ് നേതാക്കള്‍ നിരാഹാര സമരം തുടരുകയായിരുന്നു.എല്‍എമാരുടെ ആരോഗ്യം വഷളായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിക്കും തയാറാകാത്തതില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.