യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ സംഘര്‍ഷം; പോലീസ് ലാത്തി വീശി
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ജല പീരങ്കിയും പ്രയോഗിച്ചു.
പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായതാണ് പോലീസ് നടപടിയിലേക്ക് ന.ിച്ചത്. സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
റാങ്ക് ലിസ്റ്റ് ക്രമക്കേട്, അനധികൃത നിയമനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.

നേരത്തെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവാക്കള്‍ക്ക് പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സമരത്തെ യുഡിഎഫ് പിന്തുണക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്‍ഥികള്‍. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ജോലി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അനുകൂല നിലപാട് എടുത്താല്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.












Click it and Unblock the Notifications