കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് നികൃഷ്ടജീവി.. പ്രേമചന്ദ്രൻ പരനാറി.. അശ്ലീല ചരിത്രം' സിപിഎമ്മിനെ ഓർമ്മപ്പെടുത്തി എംഎൽഎ

Google Oneindia Malayalam News

Recommended Video

cmsvideo
CPM ന്റെ അശ്ലീല ചരിത്രം ഓർമപ്പെടുത്തി ഷാഫി പറമ്പിൽ | Oneindia Malayalam

കോഴിക്കോട്: എകെജിയുടെ തന്നെ ആത്മകഥയിലെ വാചകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് അദ്ദേഹത്തെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. സിപിഎമ്മില്‍ നിന്ന് മാത്രമല്ല, ഇടത് അല്ലാത്തവരില്‍ നിന്ന് പോലും ബല്‍റാമിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വവും ബല്‍റാമിനെ തള്ളിപ്പറഞ്ഞു.

പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!പാര്‍വ്വതിയെ പരസ്യമായി പരിഹസിച്ച് ബഡായ് ബംഗ്ലാവ്.. മുകേഷിനൊപ്പം സലിം കുമാറും ജയറാമും!

എന്നാല്‍ കോണ്‍ഗ്രസ്സിലെ യുവജനവിഭാഗം വിടി ബല്‍റാമിന് ഒപ്പമാണ്. മെല്ലെ മെല്ലെ മുതിര്‍ന്ന നേതാക്കളും ബല്‍റാമിന്റെ പാളയത്തിലേക്ക് വരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താനും കെ സുധാകരനും ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിനിടെ മറ്റൊരു യുവ എംഎല്‍എയായ ഷാഫി പറമ്പില്‍ എകെജി വിവാദത്തില്‍ സിപിഎമ്മിന് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

നീചമായ ആരോപണം

നീചമായ ആരോപണം

എത്രയോ വര്‍ഷം മുന്‍പ് മരിച്ച് പോയ കേരളത്തിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ് എകെ ഗോപാലന്‍ എന്ന എകെജി. എകെജിയെ രാഷ്ട്രീയമായി വിമര്‍ശിക്കുകയല്ല ബല്‍റാം ചെയ്തത്. പകരം ഏറ്റവും ഹീനമായ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കാവുന്ന ബാലപീഡനം, അദ്ദേഹത്തിന്റെ ശിരസ്സില്‍ ചാര്‍ത്തിക്കൊടുക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരു നേതാവിന് എതിരെയും ഇത്രയും നീചമായ ഒരു ആരോപണം ഉണ്ടായിട്ടില്ല. അതും ഒരു തെളിവുമില്ലാതെ.

ബൽറാമിന് യൂത്തന്മാരുടെ പിന്തുണ

ബൽറാമിന് യൂത്തന്മാരുടെ പിന്തുണ

ബല്‍റാമിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളിലും മറ്റ് പൊതു ഇടങ്ങളിലും പ്രത്യക്ഷപ്പെടുന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ മുന്നോട്ട് വെയ്ക്കുന്ന വാദം, സിപിഎം നേതാക്കളുടെ വ്യക്തിയധിക്ഷേപങ്ങളാണ്. എന്നാല്‍ അവയോടൊന്നും താരതമ്യപ്പെടുത്താവുന്നല്ല ബാലപീഡനം എന്ന ക്രിമിനല്‍ കുറ്റാരോപണം. ഷാഫി പറമ്പില്‍ എംഎല്‍എ പറയുന്നതും മറ്റൊന്നല്ല.

പിന്തുണച്ച് ഷാഫി പറമ്പിൽ

പിന്തുണച്ച് ഷാഫി പറമ്പിൽ

യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ വിചാരണ യാത്രയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സിപിഎമ്മിനെതിരെ ഷാഫി പറമ്പില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബിഷപിനെ നികൃഷ്ടജീവിയെന്നും എന്‍കെ പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായ എപിജെ അബ്ദുള്‍ കലാമിലെ ആകാശത്തേക്ക് വാണം വിട്ടവനെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

മാപ്പ് പറയിപ്പിക്കാനാവില്ല

മാപ്പ് പറയിപ്പിക്കാനാവില്ല

സ്‌കൂള്‍ പ്രിന്‍സിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകള്‍ക്കും മറ്റേ പണിയാണ് എന്ന് ആക്ഷേപിച്ച മന്ത്രിയുള്ള പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വിടി ബല്‍റാമിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാമെന്ന് കരുതേണ്ടെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഡിവൈഎഫ്‌ഐക്കെതിരെയും ഷാഫി പറമ്പില്‍ ആഞ്ഞടിച്ചു.

ഡിവൈഎഫ്ഐക്ക് അർഹതയില്ല

ഡിവൈഎഫ്ഐക്ക് അർഹതയില്ല

വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്ന് വിളിച്ച ഗണേഷ് കുമാറിന് വേണ്ടി വോട്ട് പിടിച്ച ഡിവൈഎഫ്‌ഐക്ക് വിടി ബല്‍റാം മാപ്പ് പറയണം എന്നാവശ്യപ്പെടാനുള്ള യോഗ്യത ഇല്ലെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. വിവാദത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വിടി ബല്‍റാമിനെ തള്ളിയപ്പോള്‍, പിന്തുണയുമായി ആദ്യം രംഗത്ത് വന്നത് യൂത്ത് കോണ്‍ഗ്രസ് ആയിരുന്നു.

കോടിയേരി മാപ്പ് പറയട്ടെ

കോടിയേരി മാപ്പ് പറയട്ടെ

ബല്‍റാം മാപ്പ് പറയണമെന്ന് പറയുന്ന സിപിഎം ആദ്യം കോടിയേരിയെക്കൊണ്ട് മാപ്പ് പറയിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. നെഹ്‌റു കുടുംബത്തെ അപമാനിച്ച കോടിയേരിയോടുള്ള സമീപനം ആദ്യം സിപിഎം വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോണ്‍ഗ്രസിലെ പല കോണുകളില്‍ നിന്നായി ബല്‍റാമിന് വേണ്ടി ശബ്ദങ്ങളുയര്‍ന്ന് തുടങ്ങി.

ഒറ്റപ്പെടുത്താൻ അനുവദിക്കില്ല

ഒറ്റപ്പെടുത്താൻ അനുവദിക്കില്ല

വിവാദത്തില്‍ വിടി ബല്‍റാമിനെ പിന്തുണയ്ക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. ബല്‍റാമിന് എതിരെ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ്. ബല്‍റാമിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ശരിയല്ല. ബല്‍റാമിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അപലപിക്കാന്‍ ആരും വന്നില്ലെന്നും സിദ്ദിഖ് പറയുകയുണ്ടായി.

ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്

ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ്

ബല്‍റാമിനൊപ്പമെന്ന് പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎഎയുമായ കെഎം ഷാജിയും രംഗത്ത് വന്നിരുന്നു. വിടി ബല്‍റാം ടിപി ചന്ദ്രശേഖരന്‍ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്, ആവിഷ്‌കാരത്തിന്റെ രീതി 51 വെട്ടാണ് എന്നാണ് കെഎം ഷാജി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പ്രതികരിച്ചത്.

English summary
Shafi Parambil MLA backs VT Balram in AKG related controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X