കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്; കേസ് എടുക്കണമെന്ന് ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ ക്രൂരമായി യു പ്രതിഭക്കെതിരേ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു വനിതാ എംഎൽഎ ഇങ്ങനെ സ്ത്രീവിരുദ്ധമായും മനുഷ്യത്വ വിരുദ്ധമായുമാണ് പ്രതികരിക്കുന്നത് എന്നത് കൂടുതൽ ഗൗരവമുള്ള വിഷയമാണ്. വാർത്തയെ വാർത്തയായി കാണുന്നതിന് പകരം മാധ്യമ പ്രവർത്തകരെ നിന്ദിച്ച എംഎല്‍എക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി'ലവ് കേരള, ലവ് ഇന്ത്യ': കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു, ദൃശ്യം പങ്കുവെച്ച് മന്ത്രി

യു പ്രതിഭ എംഎല്‍എ മാധ്യമപ്രവർത്തകരെ ഒന്നടങ്കം അവഹേളിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത ലൈവ് വീഡിയോ 'ഉദ്ബോധനം' സി പി എമ്മും അവരുടെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നേതാക്കളും വീണുകിടക്കുന്ന 'സാംസ്കാരിക ചെളിക്കുഴി' യുടെ മികച്ച ദൃശ്യമാണ് കാണിക്കുന്നത്. തനിക്കെതിരേ വന്ന വാർത്തകളെ വിമർശിക്കാൻ എം എൽ എ ക്ക് അവകാശമുണ്ട്. പക്ഷേ, വേറെ വാർത്തയൊന്നുമില്ലെങ്കിൽ ആണായാലും പെണ്ണായാലും നിങ്ങൾ ശരീരം വിറ്റു ജീവിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞത് ഒരു കാരണവശാലും നിസ്സാരമായി കാണാൻ പറ്റില്ല. വിയോജിപ്പും എതിർപ്പും അറിയിക്കാൻ ഉചിതമായ രീതി ഇതാണോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നു.

prathibha

അതേസമയം, മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ എംഎല്‍എയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ എംഎല്‍എ നടത്തിയ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമാണ്. അതിനാല്‍ എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

'അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു''അതിഥി തൊഴിലാളികളോടുള്ള മര്യാദ പോലും കാണിച്ചില്ല; തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു'

എംഎല്‍എയും ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നായിരുന്നു പ്രതിഭ പ്രതികരിച്ചത്. ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിക്കണമെന്നും എംഎല്‍എ പറഞ്ഞിരുന്നു. അതേസമയം എല്ലാ മാധ്യമപ്രവര്‍ത്തകരേയും ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതല്ലെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം.

English summary
youth congress shoba Sobha Surendran against prathibha mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X