കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറച്ച് വയ്ക്കാനില്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ, സ്പ്രിംഗ്‌ളറില്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട വിവാദം പുറത്തുവന്നതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്‌പോര് മുറുകുകയാണ്. ദിവസങ്ങള്‍ കഴിയും തോറും സോഷ്യല്‍ മീഡിയയിലൂടെ നേതാക്കളും അണികളും വാക് പോര് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. അവഗണിച്ച് തള്ളാന്‍ പറ്റിയ വീഴ്ചകള്‍ അല്ല സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ ഇടപാടില്‍ നടത്തിയിട്ടുള്ളത് .മറച്ച് വെക്കാനൊന്നുമില്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

youthcongress

അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുകയാണെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.24ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 5000 കേന്ദ്രങ്ങളില്‍ 3 ആള്‍ വീതം 15000 ചെറുപ്പക്കാരെ പങ്കെടുപ്പിച്ച് സമരം ചെയ്യുമെന്നാണ് ഷാഫി അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രയാസങ്ങളിലുള്ളവര്‍ക്ക് കരുതലായി 1 ലക്ഷം പച്ചക്കറി കിറ്റുകളും വിതരണം ചെയ്യും. റെഡ് സ്‌പോട്ട് മേഖലകളില്‍ വീടുകളില്‍ നിന്ന് തന്നെ സമരം ചെയ്യുമെന്നും ആള്‍ക്കൂട്ട സമരങ്ങല്‍ പാടില്ലെന്നും ഷാഫി അറിയിച്ചു.

അതേസമയം, സ്പ്രിംഗളറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെടി ജലീലും രംഗത്തെത്തി. മുഴുവന്‍ ആളുകളുടെയും ആരോഗ്യനില ചെക്ക് ചെയ്ത് ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും ഐസൊലേഷന്‍ സമയത്ത് ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കാനും ഒരു സാങ്കേതികവിദ്യ ഒരു പൈസ പോലും സര്‍ക്കാറിന് ചെലവാകാതെ ഉപയോഗിക്കാന്‍ തീരുമാനിച്ച നടപടിയെയാണ് 'സ്പ്രിന്‍ഗ്ളര്‍' വിവാദമെന്ന പേരിട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കെടി ജലീല്‍. അവരെ സംബന്ധിച്ചേടത്തോളം ഒരു ദുരന്ത ഭൂമിയായി കേരളം മാറണം. ഇതുവരെ അവര്‍ മോഹിച്ചതൊന്നും നടന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കഥ പങ്കുവച്ചാണ് ജലീല്‍ കുറിപ്പിട്ടത്.ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രിയും രംഗത്തെത്തി. കോവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സത്‌പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിവാര ടെലിവിന്‍ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കോറണയെ നേരിട്ടരീതി വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്നും ഇത് കേരള മൊഡലിന്ടറെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ഏജന്‍സികള്‍ വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെ കുറിച്ച് മനസിലാക്കിയത് കൊണ്ട് ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Youth Congress start protest In Sprinkler Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X