'രാജാവിന് കരിങ്കൊടി പേടിയാണെങ്കില്‍ ക്ലിഫ് ഹൗസിലിരിക്കാം'; പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പില്‍
'രാജാവ്' സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്ത്. സംസ്ഥാനത്തെ നികുതി വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലെന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് ഷഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിലിന്റെ വിമര്‍ശനം.
വീട് വളഞ്ഞ് വീട്ട്കാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 'രാജാവിന്' കരിങ്കൊടി പേടിയാണെങ്കില്‍ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കില്‍ അമിത നികുതി കുറക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ടെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫിയുടെ വാക്കുകളിലേക്ക്...
'രാജാവ്' സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യുത്ത് കോണ്‍ഗ്രസ്സ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ട്കാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
'രാജാവിന്' കരിങ്കൊടി പേടിയാണെങ്കില്‍ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കില്‍ അമിത നികുതി കുറക്കാം.
പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങള്‍ തുടരും .
അതേസമയം, കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. സത്യഗ്രഹം നടത്താന്‍ മാത്രമെ യു.ഡി.എഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ പേടിച്ചിട്ടാണ് 40 പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കേരളത്തില്‍ നടക്കുന്നതെന്ന് വി ഡി സതീശന് ചോദിച്ചിരുന്നു.
ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു ഡി എഫ് സമരം ചെയ്യുന്നത്. കമ്പ്യൂട്ടര്‍, ട്രാക്ടര്‍, എ.ഡി.ബി സമരങ്ങളില്‍ നിന്നും യു ടേണ്‍ അടിച്ച സി പി എമ്മിന്റെ രീതി യു ഡി എഫിനോ കോണ്‍ഗ്രസിനോ ഇല്ല. സമരം ചെയ്യുന്നവരെല്ലാം മാവോയിസ്റ്റുകളും അര്‍ബന്‍ നക്സലുകളുമാണെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി. കളമശേരിയില്‍ കെ എസ് യു നേതാവായ പെണ്‍കുട്ടിയുടെ തോളില്‍ പൊലീസ് ഉദ്യോഗസ്ഥന് പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതിനെതിരെ നടപടി എടുത്തേ മതിയാകൂവെന്നും വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications