Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിവിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലൊക്കേഷനില്‍ കാണിച്ച് കൂട്ടിയത്, വന്‍നാശനഷ്ടം

പിരിവിനെത്തിയ സംഘം ആവശ്യപ്പെട്ട പണം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യാറാകാതിരുന്നതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

പത്തനാപുരം: പത്തനാപുരം പള്ളിമുക്കില്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പിരിവ് ചോദിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണത്തെ അലങ്കോലപ്പെടുത്തി. വന്‍തുക പിരിവ് നല്‍കണമെന്ന് നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് പിരിവ് സംഘം കൊടിയുമായി ലൊക്കേഷനിലെത്തി ചിത്രീകരണം തടസ്സപ്പെടുത്തിയതോടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ ചിത്രീകരണത്തിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് ചോദിച്ചെത്തിയത്. വന്‍തുക നല്‍കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍മ്മാതാവ് ഇതിനു തയ്യാറാകാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയത്.

ലൊക്കേഷനില്‍ പിരിവിനെത്തി

ലൊക്കേഷനില്‍ പിരിവിനെത്തി

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് ചോദിച്ചെത്തിയത്.

വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു

വന്‍തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു

പിരിവായി വന്‍തുക നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാവ് ഇതിനു വഴങ്ങിയില്ല. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ചിത്രീകരണം തടസ്സപ്പെടുത്തി

ചിത്രീകരണം തടസ്സപ്പെടുത്തി

ആവശ്യപ്പെട്ട തുക പിരിവായി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊടിയുമായി ലൊക്കേഷനിലെത്തി ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. എട്ടോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.

പൊതുജനത്തിന് തടസ്സമാണെന്ന്

പൊതുജനത്തിന് തടസ്സമാണെന്ന്

ഷൂട്ടിങ്ങ് നടത്തുന്നത് പൊതുജനത്തിന് തടസ്സമാവുന്നുണ്ടെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ലൊക്കേഷനിലേക്ക് ഇരച്ചു കയറിയത്. പന്ത്രണ്ടോളം താരങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് പ്രവര്‍ത്തക സംഘം എത്തിയത്.

ചിത്രീകരണം പൂര്‍ത്തിയാക്കാതെ മടങ്ങി

ചിത്രീകരണം പൂര്‍ത്തിയാക്കാതെ മടങ്ങി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാതെ സിനിമാസംഘം ലൊക്കേഷനില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സംഘം നശിപ്പിച്ചതായും പരാതിയുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മ്മാതാവ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആദ്യത്തെ അനുഭവം

ആദ്യത്തെ അനുഭവം

പുനലൂര്‍, പത്തനാപുരം മേഖലകളിലായാണ് സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നത്. ഷൂട്ടിങ്ങിനിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു അനുഭവമെന്ന് സംവിധായകന്‍ സന്തോഷ് നായര്‍ വ്യക്തമാക്കി.

ചിത്രത്തിലെ താരങ്ങള്‍

ചിത്രത്തിലെ താരങ്ങള്‍

ധ്യാന്‍ ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+