Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; മറികടക്കാന്‍ തരൂര്‍ ക്യാമ്പ്, കോണ്‍ഗ്രസില്‍ പോര്

കോഴിക്കോട്: ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്ക് എന്ന് വിവരം. തരൂര്‍ പങ്കെടുക്കുന്ന കോഴിക്കോട്ടെ സെമിനാറിന്റെ സംഘാടക സമിതിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ഇതോടെ കൊടുവള്ളി ആസ്ഥാനമായുള്ള കോണ്‍ഗ്രസ് അനുകൂല സംഘടന സെമിനാര്‍ നടത്തും.

ഇന്ന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന തരൂര്‍ ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളാണ് മലബാറില്‍ പദ്ധതിയിട്ടത്. കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന തരൂരിന് ആദ്യ ഷോക്ക് നല്‍കിയിരിക്കുകയാണ് കേരള നേതൃത്വം. കണ്ണൂരിലെ സെമിനാറിലും സമാനമായ വിലക്കുണ്ടെന്നാണ് വിവരം.വിശദ വിവരങ്ങള്‍ ഇങ്ങനെ...

1

ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോകുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അദ്ദേഹം ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെയും എന്‍എസ്എസിന്റെയും പിന്തുണ ശശി തരൂര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മലബാര്‍ പര്യടനം തുടങ്ങുന്നത്.

2

ഇന്ന് രാത്രി കോഴിക്കോട് എത്തിയിട്ടുണ്ട് തരൂര്‍. കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന അദ്ദേഹത്തെ എംകെ രാഘവന്‍ എംപിയുള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിക്കാനെത്തുമെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച നേതാവാണ് രാഘവന്‍ എംപി. ഇന്ന് രാത്രി താമരശേരി ബിഷപ്പിനെ കാണാന്‍ തരൂര്‍ പദ്ധതിയിട്ടിട്ടുണ്ട്.

3

ഞായറാഴ്ച മുതല്‍ വിവിധ പരിപാടികളാണ് തരൂരിന് മലബാറിലുള്ളത്. എംടി വാസുദേവന്‍ നായരെ സന്ദര്‍ശിക്കുന്ന അദ്ദേഹം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വിവധ പരിപാടികളില്‍ പങ്കെടുക്കും. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെയും തരൂര്‍ സന്ദര്‍ശിക്കും. കോഴിക്കോട് സെമിനാര്‍ നിശ്ചയിച്ചതും സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ്.

4

ഔദ്യോഗിക നേതൃത്വത്തിന്റെ അനുമതിയില്ലാതെ നടത്തുന്ന സെമിനാറിന് പിന്തുണ നല്‍കരുത് എന്ന് നേതൃത്വം നിര്‍ദേശിച്ചു എന്നാണ് വിവരം. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സംഘാടക സ്ഥാനത്ത് നിന്ന് പിന്മാറിയതത്രെ. കണ്ണൂരിലും സമാനമായ രീതിയില്‍ സെമിനാറിന് വിലക്കുണ്ടെന്നാണ് വിവരം. ഇത് മറികടക്കാന്‍ തരൂര്‍ ക്യാമ്പ് പദ്ധതി ഒരുക്കിയിട്ടുണ്ട്.

5

കൊടുവള്ളി കേന്ദ്രമായുള്ള കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന കോഴിക്കോട്ടെ സെമിനാറിന്റെ സംഘാടകരാകുമെന്നാണ് ഒടുവിലെ വിവരം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന പേരിലാണ് സെമിനാര്‍. ഇതില്‍ തരൂര്‍ പങ്കെടുക്കും. കണ്ണൂരിലെ സെമിനാറും സമാനമായ രീതിയില്‍ ഏതെങ്കിലും സാംസ്‌കാരിക സംഘടന ഏറ്റെടുത്തേക്കും.

6

മലപ്പുറത്ത് ശശി തരൂര്‍ ചൊവ്വാഴ്ചയാണ് എത്തുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവരെ അദ്ദേഹം സന്ദര്‍ശിക്കും. ശേഷം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലും തരൂര്‍ പങ്കെടുക്കും. പിന്നീട് മലബാര്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങും.

7

അതേസമയം, എന്‍എസ്എസിന്റെ മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ഇത്തവണ ശശി തരൂരിന് ക്ഷണമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി എന്‍എസ്എസ് ഉടക്കി നില്‍ക്കവെയാണ് തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. ക്രൈസ്തവ നേതാക്കളെ കൂടി കൂടെനിര്‍ത്താന്‍ തരൂര്‍ ശ്രമിക്കുമെന്നാണ് വിവരം. ഇതോടെ കേരളത്തില്‍ തരൂരിനെ അനകൂലിക്കുന്ന വലിയൊരു വിഭാഗം വളര്‍ന്നുവന്നേക്കും. ഇതാകട്ടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെല്ലുവിളി സൃഷ്ടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+