സദ്യയ്ക്കിടെ അച്ചാര്‍ വീണു,കോണ്‍ഗ്രസുകാരെ തല്ലി
തൃക്കരുവ: കൊല്ലം തൃക്കരുവയില്‍ വിവാഹ സ്ഥലത്ത് സദ്യവിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം യൂത്ത് കോണ്‍ഗ്രസ്-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചു. സദ്യ വിളമ്പുന്നതിനിടെ അച്ചാര്‍ വസ്ത്രത്തില്‍ വീണതിനെച്ചൊല്ലിയാണ് തര്‍ക്കം തുടങ്ങുന്നത്. തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള പൗര്‍ണമി ഓഡിറ്റോറിയത്തിലാണ് സംഭവം നടക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആര്‍എസ് എസ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായാണ് ആരോപണം
ഓഡിറ്റോറിയത്തിനകത്തെ സംഘര്‍ഷം പിന്നീട് പുറത്ത് റോഡിലേയ്ക്കും വ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തൃക്കരുവ പള്ളിവടക്കതില്‍ ഷെഫീഖ് (27), കരുവ തെങ്ങാത്തു വീട്ടില്‍ മിഹറാജ്, നിസാ മന്‍സില്‍ ഈസ (20), തൃക്കരുവ പള്ളിവടക്കതില്‍ ആഷിക്, വിനു വി (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അക്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ അഞ്ചാലുംമൂട്-കാഞ്ഞിരംകുഴി റോഡ് ഉപരോധിച്ചു. പൊലീസെത്തി കേസെടുത്ത ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications