രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; സ്വീകരണവുമായി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: എട്ട് ദിവസത്തെ ജയിൽ വാസത്തിന് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. നാല് കേസുകളിലും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. രാഹുലിനെ സ്വീകരിക്കാനായി ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.
രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് രാഹുലിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡി ജി പി ഓഫീസ് സംഘർഷ കേസിലും ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു.

PC: Face Book
ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് കേസുകളിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിൽ നിന്ന് പുറത്തിറങ്ങാനായത്. നേരത്തെ രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് വൈകീട്ട് സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഡി ജി പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലും രാഹുലിന് ജാമ്യം ലഭിച്ചത്.
യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ അക്രവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയും ഡി ജി പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പേരിലുള്ള കേസിൽ സി ജി എം കോടതിയുമാണ് ജാമ്യം നൽകിയിരിക്കുന്നത്. 25000 രൂപ കെട്ടി വെയ്ക്കണം. എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗ്യസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സി ജെ എം കോടതി ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications