കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം ഏക്കറില്‍ വെളിയണ്ണൂര്‍ ഗ്രാമം പച്ചപ്പണിയും; ബഹുജന കണ്‍വന്‍ഷന്‍ നാളെ

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: നെല്‍കൃഷിക്കായി ആയിരം ഏക്കറില്‍ വെളിയണ്ണൂര്‍ ഗ്രാമം പച്ചപ്പണിയും,ഇതിന്‍റെ ഭാഗമായുള്ള ബഹുജന കണ്‍വന്‍ഷന്‍ നാളെ നടക്കും.

ഒറ്റപന്തലില്‍ തൊണ്ണൂറ്റിമൂന്ന് ജോഡി യുവതീയുവാക്കളുടെ പുതുജീവിതത്തിന് സമാരംഭം
പേരാമ്പ്ര, കൊയിലാണ്ടി മണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിക്ക് പുതുജീവന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാരിന്റെ ഹരിതമിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം ഏക്കര്‍ കൃഷിയോഗ്യമാക്കാനാണ് തീരുമാനം.

രക്ത സാക്ഷി

കൃഷി, ജലസേചനം, ടൂറിസം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടത്തിപ്പ്. തിങ്കളാഴ്ച വൈകിട്ട് ഒറ്റക്കണ്ടം ചെറോല്‍ നടയില്‍ ചേരുന്ന ബഹുജന കണ്‍വന്‍ഷന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി നഗരസഭ, അരിക്കുളം, കീഴരിയുര്‍ വില്ലേജുകളിലായി പരന്നുകിടക്കുന്ന 1300 ഓളം ഏക്കര്‍ പാടശേഖരമാണ് വെളിയണ്ണുര്‍ ചല്ലി. വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലയിലെ പ്രധാന നെല്ലുല്‍പ്പാദനകേന്ദ്രമായിരുന്നു ഇത്. ഇപ്പോള്‍ വളരെ കുറച്ച് ഭാഗം മാത്രമേ കൃഷിയിറക്കുന്നുള്ളു.

പല ഭാഗങ്ങളുടേയും ഉടമസ്ഥാധികാരം ആരുടേതെന്ന് അറിയാത്ത അവസ്ഥയുണ്ട്. ഒരുഭാഗം വെള്ളം നിറഞ്ഞ ചല്ലിയാണ്്. അട്ടശല്ല്യം, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം എന്നിവയെല്ലാം പലപ്പോഴും കൃഷിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഹരിതകേരളം പദ്ധതിയുടെ സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ ചല്ലി സന്ദര്‍ശിച്ചിരുന്നു.

കൃഷിക്കാരുടേയും ഭൂഉടമകളുടേയും ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള ഒരു ശില്പശാലയാണ് ബഹുജന കണ്‍വന്‍ഷന്‍ രൂപത്തില്‍ 27ന് നടത്തുന്നത്്. പേരാമ്പ്ര മണ്ഡലം വികസനമിഷന്റെയും കൊയിലാണ്ടി മണ്ഡലം വികസന കാഴ്ചപ്പാടിന്റേയും തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുകയെന്ന് കോ ഓര്‍ഡിനേറ്റര്‍ സി അശ്വനിദേവ് പറഞ്ഞു.

English summary
Youth convention; 1000 acres of cultivation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X