കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; മരിച്ചത് കുത്തുകേസില്‍ കസ്റ്റഡിയിലെടുത്ത ഷഹീര്‍

വ്യാഴാഴ്ച രാവിലെ അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു

  • By Akshay
Google Oneindia Malayalam News

കൊച്ചി: ചേരാനെല്ലൂരില്‍ പോലീസ് കസ്റ്റചിയിലെടുത്ത യുവാവ് മരിച്ചു. കുത്തുകേസില്‍ കസ്റ്റഡിയിലെടുത്ത ഷഹീറാണ് മരിച്ചത്. അമിതമായി മദ്യം ഉള്ളില്‍ ചെന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ ഇയാള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Jail

വ്യാഴാഴ്ച രാവിലെ അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെയാണ് മരണം സംഭവിച്ചതെന്ന് അശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

പോലീസ് സ്‌റ്റേഷനില്‍ വച്ച് ഷഹീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോലീസ് പറയുന്നു. എങ്ങനെ മരിച്ചു എന്ന കാര്യത്തില്‍ ഷഹീറിന്റെ കുടുംബത്തിന്റെ വ്യക്തത ഇല്ല. എന്നാല്‍ സത്യം പുറത്തു വരണമെന്ന് അവര്‍ പറഞ്ഞു.

English summary
Youth dead in police station at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X