കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് വെടിയുണ്ടയുമായി ഒരു സംഘം; നാല് പേരെ വളഞ്ഞിട്ടു പിടികൂടി, പോലീസ് പറയുന്നത്

കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിലേക്ക് വെടിയുണ്ടകളുമായി പോയ സംഘം പൊലീസിന്‍റെ പിടിയില്‍ | Oneindia Malayalam

കോട്ടയം: ബാബരി മസ്ജിദ് തകര്‍ത്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ ശബരിമലയിലേക്ക് ദുരൂഹ സാഹചര്യത്തില്‍ വന്ന ചിലരെ പോലീസ് പിടികൂടി. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയില്‍ സംഘത്തിന്റെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ നിരത്തിയത് പലവിധ കാരണങ്ങള്‍. പക്ഷേ, ഇതൊന്നും വിശ്വസിക്കാത്ത പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ ആറിനാണ് ബൈക്കുകളില്‍ വന്ന സംഘം പോലീസിന് മുന്നില്‍ പെട്ടത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായതിനാല്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പോലീസ് പ്രത്യേക വാഹന പരിശോധനയും നടത്തിയിരുന്നു...

ശബരിമലയിലേക്ക് വന്നവര്‍

ശബരിമലയിലേക്ക് വന്നവര്‍

ശബരിമലയിലേക്ക് വന്ന സംഘം തന്നെ ആയിരുന്നുവെന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായി. ഇവരില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തതാണ് സംശയത്തിനിടയാക്കിയത്. കൂടാതെ ഇവരുടെ മറ്റു ചില നീക്കങ്ങളും പോലീസില്‍ സംശയമുണര്‍ത്തി.

 വാഹന പരിശോധന

വാഹന പരിശോധന

ഡിസംബര്‍ ആറിന് സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ശബരിമലയിലും സുരക്ഷ ശക്തമാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായിട്ടായിരുന്നു കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടന്ന കര്‍ശന വാഹന പരിശോധന.

നാല് പേര്‍ കസ്റ്റഡിയില്‍

നാല് പേര്‍ കസ്റ്റഡിയില്‍

എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ബൈക്കുകളിലാണ് സംഘം വന്നത്. നാലു പേരുണ്ടായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 പാലക്കാട് സ്വദേശികള്‍

പാലക്കാട് സ്വദേശികള്‍

ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലാണ് സംഘം. പാലക്കാട് സ്വദേശികളാണ് തങ്ങളെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അഖില്‍, അജിത് ശങ്കര്‍, മുഹമ്മദ് നസീഫ്, ശങ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല

ബൈക്കുകളിലെത്തിയ സംഘത്തെ പോലീസ് ഇരാറ്റുപേട്ടയ്ക്കടുത്ത് കുളത്തൂക്കടവ് ഭാഗത്തുവച്ചാണ് തടഞ്ഞത്. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു മേലുകാവ് പോലീസ് കൈകാണിച്ചത്. പക്ഷേ, സംഘം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി.

ഒരു ബൈക്ക് അതിവേഗം

ഒരു ബൈക്ക് അതിവേഗം

ഇതോടെ പോലീസിന് സംശയം തോന്നി. ഒരു ബൈക്ക് അതിവേഗം ഓടിച്ചുപോയി. പോലീസ് ഇവരെ പിന്തുടര്‍ന്നു. പിന്നാലെ വന്ന ബൈക്ക് പോലീസ ജീപ്പിന് മുന്നില്‍ മാര്‍ഗ തടസം സൃഷ്ടിച്ചു നീങ്ങി.

സംശയം ഇരട്ടിയാക്കി

സംശയം ഇരട്ടിയാക്കി

ഈ സംഭവങ്ങളെല്ലാം പോലീസ് സംശയം ഇരട്ടിയാക്കി. ഉടനെ മേലുകാവ് പോലീസ് ഈരാറ്റുപേട്ട പോലീസിന് വിവരമറിയിച്ചു. പിന്നീട് റോഡില്‍ തടസം സൃഷ്ടിച്ച് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

മതിയായ രേഖകള്‍ ഇല്ല

മതിയായ രേഖകള്‍ ഇല്ല

മുന്നില്‍ പോയ ബൈക്കിന് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് അവര്‍ വേഗത്തില്‍ ഓടിച്ചുപോയതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു. വാഹന രേഖകള്‍ ഇല്ലാതെ പോലീസ് പിടികൂടിയാല്‍ ശബരിമല യാത്ര മുടങ്ങുമെന്ന ആശങ്കയും ഇവര്‍ക്കുണ്ടായിരുന്നുവത്രെ. അതാണ് കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതെന്ന് യുവാക്കള്‍ പറഞ്ഞു.

വെടിയുണ്ട കോയമ്പത്തൂരില്‍ നിന്ന്

വെടിയുണ്ട കോയമ്പത്തൂരില്‍ നിന്ന്

വെടിയുണ്ട കോയമ്പത്തൂരില്‍ നിന്നാണ് വാങ്ങിയതത്രെ. ശബരിമല യാത്രയ്ക്കുള്ള ബാഗ് തയ്യാറാക്കുമ്പോള്‍ വെടിയുണ്ടകള്‍ മാറ്റിവയ്ക്കാന്‍ മറന്നതാണെന്നും യുവാക്കള്‍ പറഞ്ഞു. പിടിയിലായവര്‍ എല്ലാവരും പാലക്കാട് സ്വദേശികളാണ്.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. പാലക്കാട് ഇവരുടെ സ്വദേശത്തും യുവാക്കളെ സംബന്ധിച്ച് അന്വേഷിക്കും. വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സിഐ സനല്‍കുമാര്‍ പറഞ്ഞു.

English summary
Four Men Detained Police to Shabarimala Rout in Mysterious Circumstance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X