ദാരുണ മരണം... യുവാവ് മരിച്ചത് സാമ്പാറില്‍ വീണ് പൊള്ളലേറ്റ്
പാലക്കാട്: അയല്‍വാസിയുടെ വീട്ടിലെ വിവാഹത്തിന്റെ തിരക്കിലായിരുന്നു ആ യുവാവ്. രാവിലെ തന്നെ സദ്യ വട്ടങ്ങള്‍ ഒരുക്കാനുളള ജോലികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം സാമ്പാറിന്റെ രൂപത്തിലായിരുന്നു വന്നത്.
പാലക്കാട് അലനല്ലൂരിനടുത്ത എടത്തനാട്ടുകര സ്വദേശിയായ സുന്ദരന്‍ എന്ന 31 കാരനാണ് ദാരുണമായ മരണം സംഭവിച്ചത്. തിളച്ചുകൊണ്ടിരിക്കുകയായിരുന്ന സാമ്പാറിലേക്കാണ് സുന്ദരന്‍ കാല്‍ വഴുതി വീണത്. ഗുരുതരമായി പൊള്ളലേറ്റ സുന്ദരന്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

ഒക്ടോബര്‍ 19 ന് രാവിലെയാണ് അപകടം നടന്നത്. സുനന്ദരന്റെ അയല്‍വാസിയുടെ വീട്ടിലെ വിവാഹ സദ്യ ഒരുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിവാഹത്തിന്റെ സന്തോഷവും ആഘോഷവും എല്ലാം പെട്ടെന്ന് ദു:ഖത്തിലേക്ക് വഴിമാറി.
സാമ്പാറിലേക്ക് വീണ സുന്ദരനെ ഉടന്‍ തന്നെ പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . എന്നാല്‍ നാടിനെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തി ദീപാവലി ദിവസം രാവിലെ മരണം സംഭവിച്ചു .
വിവാഹിതനാണ് സുന്ദരന്‍. ഭാര്യ ലിറ്റിഷ . ചളവ അണ്ടിക്കുണ്ട് കോളനിയിലെ മങ്ങാത്തുതൊടി ചാത്തന്റേയും നീലിയുടേയും മകനാണ് .












Click it and Unblock the Notifications