ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
പാറശാല : നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു.കാരോട് അയിര വിരാലിവിള കമ്പറകരക്കാട് വീട്ടിൽ വത്സലൻ സുധ ദമ്പതികളുടെ മകൻ രഞ്ജിത്ത് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.30 മണിക്ക് ദേശീയപാതയിൽ പരശുവയ്ക്കൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം.ഒരു സുഹൃത്തിൻറെ സ്‌പ്ലെണ്ടർ ബൈക്കിൽ ഉദിയൻകുളങ്ങര ഭാഗത്തുനിന്നും പരശുവയ്ക്കലിലേക്ക് വരവേ പരശുവയ്ക്കൽ പെട്രോൾ പനമ്പിന് സമീപത്ത് വച്ച് എതിരെ വന്ന ലോറി പെട്രോൾ പമ്പിനുള്ളിലേക്ക് തിരിയുന്നത് കണ്ടിട്ട് പെട്ടെന്ന് വെട്ടി തിരിക്കവെ നിയന്ത്രണം വിടുകയായിരുന്നു.
തുടർന്ന് വലതുവശത്തെ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയ ബൈക്ക് തൊട്ടടുത്ത വീടിന് മുന്നിലെ മതിലിൽ മതിലിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതുകരണം നാട്ടുകാർ ചേർന്ന് പാറശാലയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് തിരുവനതപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവേ ഗുരുതരമായത് കാരണം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4.30 മണിക്ക് മരിച്ചു.മറ്റൊരു ബൈക്കിൽ രഞ്ജിത്തിൻറെ ബൈക്കിനെ പിന്തുടരുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് പേർഅപകടങ്ങൾക്ക് സാക്ഷിയായി.പ്ലസ് ടൂ കഴിഞ്ഞ് അടുത്ത കോഴ്‌സിന് ചേരുന്നതിനായി കാത്ത് നികവേയാണ് ഓർക്കാപ്പുറത്ത് അപകടം എത്തിയത്.ഏക സഹോദരി റിൻസി.












Click it and Unblock the Notifications